സര്‍ക്കാര്‍ നല്‍കിവരുന്ന ഇരുപത് അവധികളില്‍ പകുതിയോളം ഒഴിവാക്കാനാണ് തയാറെടുക്കുന്നത്. പ്രശസ്തവ്യക്തികളോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ നല്‍കിവരുന്നതാണ് ഈ അവധികള്‍.
ന്യൂഡല്‍ഹി: പൊതു അവധികള്‍ വെട്ടിക്കുറക്കാന്‍ ഡല്‍ഹി സര്‍ക്കാരും നീക്കം നടത്തുന്നു. സര്‍ക്കാര്‍ നല്‍കിവരുന്ന ഇരുപത് അവധികളില്‍ പകുതിയോളം ഒഴിവാക്കാനാണ് തയാറെടുക്കുന്നത്. പ്രശസ്തവ്യക്തികളോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ നല്‍കിവരുന്നതാണ് ഈ അവധികള്‍.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ പിന്തുടര്‍ന്നാണ് ഡല്‍ഹിയും ഈ പാത പിന്തുടര്‍ന്നത്. നബിദിനവും വിശ്വകര്‍മ പൂജയും അടക്കം 15 പൊതു അവധികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട് മാതൃകാപരമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.