60 വയസ് പൂര്‍ത്തിയായവര്‍ക്ക് ആഭ്യന്തര സര്‍വീസുകളില്‍ അടിസ്ഥാന നിരക്കിന്റെ 50% ഇളവു ലഭിക്കും. അതേസമയം ഇളവ് ഇക്കോണമി ക്ലാസിനേ ലഭിക്കൂ. യാത്രക്കാര്‍ വയസ് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം.
ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശമായി നല്‍കുന്നതാണ് ശരിയായതും മാന്യമായതുമായ തുകയെന്ന് കോടതി വ്യക്തമാക്കി. സ്ത്രീക്ക് മാന്യമായി ജീവിക്കാന്‍ മതിയാകുന്നതായിരിക്കും ജീവനാംശം.
വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ ഞായറാഴ്ച വൈകിട്ട് 5.30 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാറുകള്‍, മദ്യശാലകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഡല്‍ഹി എക്സൈസ് വകുപ്പാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
എസ്ബിടി ഇടപാടുകാരായിരുന്നവരുടെ എടിഎം, ഇന്റര്‍നെറ്റ്/ മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ ഇന്ന് രാത്രി തടസപ്പെടും. രാത്രി11.15 മുതല്‍ നാളെ രാവിലെ 11.30 വരെയാണ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത്.
മെയ് ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾക്കും ബീക്കൺ വിലക്ക് ബാധകമാണ്.
ഹിന്ദി നിർബന്ധമാക്കമെന്ന പാർലമെന്ററി പാനലിന്റെ നിർദ്ദേശത്തിന് രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകി
യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ പത്ത് ലക്ഷവും രണ്ട് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ പതിനഞ്ച് ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും.
പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നേവി കമാന്‍ഡര്‍ കുല്ഭൂഷന് ജാദവിനെ മോചിപ്പിക്കുന്നതിനും നിയമസഹായം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെയും തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ വിസ പോലും നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.
ബാങ്കുകളും പൊതുമേഖല സ്ഥാപനങ്ങളും പ്രൊഫഷണല്‍ കോളജുകളിലും മറ്റും നടത്തി വന്നിരുന്ന ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴിയുള്ള തെരഞ്ഞെടുപ്പ് രീതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
തമിഴ്നാട്ടിലെ കര്‍ഷകര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി ഡല്‍ഹി ജന്ദര്‍മന്ദിറില്‍ പ്രക്ഷോഭം നടത്തുകയാണ്. ഡല്‍ഹിക്ക് പുറമേ തമിഴ്നാട്ടിലെ തഞ്ചാവൂര്‍, കോയമ്പത്തുര്, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.