മാര്‍ച്ച് 31ന് ആണ് പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) യുടെ കാലാവധി അവസാനിക്കുന്നത്. നികുതിയടയ്ക്കാതെ സൂക്ഷിക്കുന്ന പണം ഈ സമയപരിധിക്കുള്ളില്‍ വെളിപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ പ്രത്യേക സ്കീം പ്രഖ്യാപിച്ചിരുന്നു.
തുരങ്കം യാത്രയ്ക്കായി തുറക്കുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരം 30 കിലോമീറ്റര്‍ കുറയും. നാല് വര്‍ഷം കൊണ്ട് 10.89 കിലോമീറ്റര്‍ നീളം വരുന്ന ഇരട്ട തുരങ്കം റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.
രാജ്യമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും പരിശോധന എളുപ്പമാക്കാനും തട്ടിപ്പുകള്‍ തടയുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം. ആധാര്‍ നമ്പറും ഫോട്ടോയും ഉള്‍പ്പെടുത്തുന്നതു വഴി പ്രവര്‍ത്തനങ്ങള്‍ സുഗമമാകുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ അതേ റൂട്ടില്‍ 12 മണിക്കൂറിനിടെ ഓടുന്ന മറ്റു ട്രെയിനുകളിലേക്ക് ബുക്കിങ് ഒാേട്ടാമാറ്റിക് ആയി മാറ്റി നല്‍കും. ഇക്കാര്യം എസ്.എം.എസ് വഴി അറിയുകയും ചെയ്യും. രണ്ടാമത്തെ ട്രെയിനില്‍ ബെര്‍ത്ത് കാലി ഉണ്ടെങ്കില്‍ മാത്രമാണ് ഈ സംവിധാനം വഴി മാറ്റം ലഭിക്കുന്നത്.
ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, 020 8629 5950, 020 7632 3035 എന്നീ നമ്പറുകള്‍ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആക്രമണമുണ്ടായ പാര്‍ലമെന്റ് ചത്വരത്തിലേക്ക് ആരും പോകരുതെന്നും സുഷമ അഭ്യര്‍ത്ഥിച്ചു.
വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ക്കുസമീപം ബേസ് കിച്ചണുകള്‍ സ്ഥാപിക്കുകയും ഈ കിച്ചണുകളില്‍ അതാതു സമയം തയാറാക്കുന്ന ഭക്ഷണം ഓരോ രണ്ടു മണിക്കൂറിലും ട്രെയിനുകളിലെത്തിക്കുകയുമാണ് പദ്ധിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ബജറ്റില്‍ മൂന്നുലക്ഷമായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. ഇത് രണ്ട് ലക്ഷമാക്കി നിജപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പകരം ഡിജിറ്റല്‍ ഇടപാടുകള്‍ക്കും പ്രാധാന്യം നല്‍കുകയാണ് ലക്ഷ്യം. ഇതിലൂടെ നികുതി വെട്ടിപ്പ് തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. രണ്ട് ലക്ഷത്തിലധികം കറന്‍സി കൈമാറുന്നത് ശിക്ഷാര്‍ഹമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഏപ്രില്‍ ഒന്നിന് ലയനം നിലവില്‍ വരും. എന്നാല്‍ 24വരെ നിലവിലുള്ള അവസ്ഥ തുടരും. ഇതിനുശേഷമാകും ശാഖകളുടെ എണ്ണം കുറയ്ക്കുന്ന നടപടി ആരംഭിക്കുക. 1017 ജീവനക്കാരെ ഇത് നേരിട്ട് ബാധിക്കും. ഇവരെ ഫലപ്രദമായി പുനര്‍വിന്യാസം നടത്താനാണ് പദ്ധതി.
ഫെബ്രുവരി 28 ന് ശേഷം ഒരു സര്‍വീസ് പോലും നടത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല പകുതിയോളം ജീവനക്കാര്‍ക്ക് ജനുവരി മുതലുള്ള ശമ്പളം നല്‍കിയിട്ടില്ല. പ്രതിമാസം നാല് കോടി രൂപയോളമാണ് ശമ്പള ഇനത്തില്‍ നല്കാന് കമ്പനിക്ക് വേണ്ടത്.
ബയോമെട്രിക് ഉപകരണങ്ങളിലും ‘പൂട്ട്’ അഥവ എന്‍ക്രിപ്ഷന്‍ കീ വരും. പുതിയ മാറ്റങ്ങള്‍ക്കായി ഉപകരണങ്ങളില്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍വരും.