ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഒല ഇന്ത്യയില്‍ സര്‍വീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത കാര്‍ ഓടിക്കുമെന്ന് ഒല അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങാനാണ് നീക്കം.
രാജ്യത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കാലിക്കറ്റ്, കൊല്‍ക്കത്ത, ജയ്പുര്‍, ഹൈദരാബാദ്, ഇംഫാല്‍, അമൃത്സര്‍, ബംഗളൂരു, ലഖ്നോ, ജമ്മു എന്നീ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇത്രയും മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ബി.എസ്-4 വാഹനങ്ങള്‍ മാത്രമെ ഇനി മുതല്‍ വില്ക്കാന് സാധിക്കൂ. ബി.എസ്-4നെക്കാള്‍ 80 ശതമാനം കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ബി.എസ്-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്ക്കാന് അനുവദിക്കരുതെന്ന് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വില്‍ക്കുന്ന സ്വര്‍ണത്തിന്റെ 10,000 രൂപയ്ക്ക് മുകളിലുള്ള തുക ചെക്കായോ, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയോ കൈമാറാവുന്നതാണ്. എന്നാല്‍ ഇത് മറികടക്കുന്നതിനായി ജ്വല്ലറികളോ, സ്വര്‍ണ വ്യാപാരികളോ രണ്ടോ മൂന്നോ തവണയായി സ്വര്‍ണം വാങ്ങിയതായി കാണിച്ചാല്‍ നികുതി വകുപ്പിന്റെ കര്‍ശന പരിശോധനകളില്‍ കുടുങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഐടി-ബിടി കമ്പനികള്‍ സ്ത്രീകളെ രാത്രി ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കി എത്രയും പെട്ടെന്ന് പകല്‍ ഷിഫ്റ്റിലോ ഉച്ച ഷിഫ്റ്റിലോ നിയോഗിക്കണമെന്നാണ് നിര്‍ദേശം. എന്‍എ ഹാരിസിന്റെ നേതൃത്വത്തിലുള്ള വനിത ശിശുക്ഷേമ സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്.
മനോരോഗിക്ക് വൈദ്യുതാഘാതം നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പ്രായപൂര്‍ത്തിയാകാത്തവരില്‍ ഇത് പ്രയോഗിക്കാന്‍ പാടില്ല. മാനസിക ദൗര്‍ബല്യത്തിന് ചികിത്സ നടത്തുന്ന മാതാവിന്റെ അടുത്തുനിന്ന് മൂന്നു വയസുവരെ കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്താന്‍ പാടില്ല.
ഹജ്ജ് തീര്‍ത്ഥാടനത്തിന് നിലവില്‍ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. ഇത് ഒമ്പത് വരെ ആക്കി ചുരുക്കാനാണ് പ്രധാന ആലോചന. കൂടാതെ ഹജ്ജിന് മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനായി ആഗോള ടെന്‍ഡര്‍ വിളിക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
അനധികൃതമായി ഒന്നിലധികം ഡ്രൈവിങ് ലൈന്‍സുകള്‍ ഒരാള്‍ കൈവശം വെയ്ക്കുന്നത് തടയാനും മറ്റ് ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനുമാണ് പുതിയ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഒന്നിലധികം ലൈസന്‍സുകള്‍ സ്വന്തമാക്കാന്‍ എളുപ്പമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
നീറ്റ് പരീക്ഷയ്ക്ക് 23 നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചു. അപേക്ഷാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്താണ് പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷയ്ക്ക് കേരളത്തില്‍ കണ്ണൂരും തൃശൂരുമാണ് പുതിയ കേന്ദ്രങ്ങള്‍.
രാജ്യത്തെ എല്ലാ പ്രീപെയിഡ്, പോസ്റ്റ് പെയിഡ് ഉപഭോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിയമവിരുദ്ധമാക്കാനാണ് തീരുമാനം.