ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്ലൈറ്റുകളുമുള്പ്പെടെ 104 ഉപഗ്രഹങ്ങളും വഹിച്ചുള്ള പിഎസ്എല്‍വി സി37 റോക്കറ്റിന്റെ വിക്ഷേപണം വിജയകരം. രാജ്യാന്തര ബഹിരാകാശ ചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്.
സിനിമയുടെയോ ഡോക്യുമെന്ററികളുടെയോ ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. സുപ്രിംകോടതിയുടെ വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നോട്ട് അസാധുവാക്കലിനുശേഷം വന്‍നിക്ഷേപം നടത്തിയ 4.84 ലക്ഷംപേര്‍ ഇനിയും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ല. ഇവര്‍ക്ക് എസ്.എം.എസ്. സന്ദേശം നല്‍കും. അതേസമയം ഇഫയലിങ് പോര്‍ട്ടലില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത പാന്‍ കാര്‍ഡ് ഉടമകള്‍ നിരീക്ഷണത്തിലണ്.
ഫെബ്രുവരി 15ന് ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലായിരിക്കും. രാവിലെ ഒന്‍പതിന് ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.
അമേരിക്കയിലെ സാറ്റ് ടെസ്റ്റിന്റെ മാതൃകയില്‍ പരീക്ഷ നടത്താനാണ് തീരുമാനം. എഞ്ചിനീയറിംഗ് പഠനത്തിന്റെ നിലവാരം പുതിയ തീരുമാനത്തിലൂടെ ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.
കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുകയാണെന്നും എന്നാല്‍ താന്‍ അതില്‍ പങ്കെടുത്തിട്ടില്ലെന്നും ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക ഷവ്ന പാണ്ഡ്യ വ്യക്തമാക്കി.
മുംബൈയില്‍നിന്ന് ചണ്ഡിഗഢിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 4134 നമ്പറിലുള്ള വിമാനം മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനു തൊട്ടുമുന്‍പാണ് യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നത്.
പടിഞ്ഞാറന്‍ മേഖലയിലെ 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് നാളെ വോട്ടെടുപ്പ് നടക്കുക. പരസ്യ പ്രചാരം ഇന്നലെ അവസാനിച്ചിരുന്നു. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണം പിടിക്കാന്‍ ബി.ജെ.പിയും, ബി.എസ്.പിയും ശക്തമായി രംഗത്തുണ്ട്.
എന്ജിന് തകരാറിലായതിനെത്തുടര്‍ന്നു ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവിലേക്കുള്ള ഗോഎയര്‍ എ 320 (നിയോ) വിമാനമാണ് എന്ജിന് തകരാറിലായതിനെത്തുടര്‍ന്നു നിലത്തിറക്കിയത്.
കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിജ്ഞാപനം ബുധനാഴ്ച്ച മുതല്‍ നിലവില്‍ വന്നു. നിലവില്‍ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെ ഇളവ് ലഭിക്കും. ജൂണ്‍ 30ന് ശേഷം റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍ വഴി നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സബ്സിഡി നല്‍കില്ല.