അവധിക്കാല തിരക്ക് പരിഗണിച്ചു ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനുകളിലേക്ക് റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും. ദക്ഷിണ റെയില്‍വേ ഏപ്രില്‍- ജൂലൈ കാലയളവിലേക്കാണ് സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. കൂടാതെ അടുത്തമാസം രണ്ടു സുവിധ സ്പെഷല്‍ ട്രെയിനുകളും സര്‍വീസ് നടത്തും.
നാഷനല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) രാജ്യാന്തര സ്ഥാപനങ്ങളായ മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുമായി ചേര്‍ന്നാണ് ഇതു വികസിപ്പിച്ചെടുത്തിരിക്കുന്നത്.
1000 രൂപ നോട്ടിന്റെ നിര്‍മാണം നേരത്തെ ആരംഭിച്ചതാണ്. ജനുവരിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് 1000 രൂപയുടെ അച്ചടി വൈകുകയായിരുന്നുവെന്നും മുതിര്‍ന്ന ആര്.ബി.ഐ ഉദ്യോഗസ്ഥന് അറിയിച്ചു.
ലിംഗനിര്‍ണയം പെണ്‍ഭ്രൂണഹത്യയിലേക്കു നയിക്കുമെന്ന് വിലയിരുത്തി സുപ്രിംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ നിര്‍ദേശം നല്‍കിയത്.
സ്വകാര്യ പ്രസാധകരില്‍ നിന്ന് എന്‍സിഇആര്‍ടി പുസ്തകങ്ങളെക്കാള്‍ മൂന്നിരട്ടി മുതല്‍ ആറിരട്ടിവരെ കൂടിയ വിലയ്ക്ക് പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്ന സാഹചര്യം അവസാനിപ്പിക്കുകയാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യം.
ഇ.പി.എഫ് അക്കൗണ്ടുകൾ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.
ഒമ്പതുമാസമായി ഒറ്റ നഴ്സിങ് തൊഴിലവസരവും പുതുതായി കേരളത്തിനു ലഭിച്ചില്ല. കേന്ദ്രം ഏര്‍പ്പെടുത്തിയ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ നോര്‍ക്ക വീഴ്ചവരുത്തിയതാണ് ഇതിന് കാരണം.
ആഡംബര വിവാഹം നടത്തുന്നവര്‍ ചെലവിന്റെ 10 ശതമാനം ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി സംഭാവന ചെയ്യണമെന്ന് കോണ്‍ഗ്രസ് എം.പി രഞ്ജീത് രഞ്ജന്‍ കൊണ്ടുവന്ന ബില്‍ വ്യവസ്ഥയില്‍ പറയുന്നു.
14 സീറ്റുള്ള വിമാനം ഇപ്പോള്‍ പ്രാഥമിക പരീക്ഷണത്തിന് തയ്യാറായതായാണ് വിവരം. മൂന്ന് വര്‍ഷത്തിനുള്ളില്‍ സരസ് വിമാനത്തിനാവശ്യമായ എല്ലാ കടമ്പകളും മറികടക്കുമെന്നാണ് സൂചന. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ എയ്റോ സ്പേസ് ലാബോറട്ടറീസാണ് സരസിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
നിലവില്‍ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് മൂന്ന് ആഴ്ചയെങ്കിലും സമയമെടുക്കുമ്പോള്‍ പുതിയ സംവിധാനം വരുന്നതോടെ അഞ്ച് മിനുട്ടിനുള്ളില്‍ പാന്‍ നമ്പര്‍ അപേക്ഷകന് ലഭിക്കുകയും താമസിയാതെ കാര്‍ഡും വിതരണം ചെയ്യും.