കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഷവ്ന പാണ്ഡ്യ(32) ആണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. അതേസമയം പദ്ധതി നടക്കുകയാണെങ്കില്‍ കല്പന ചൗള, സുനിത വില്യംസ് എന്നിവര്‍ക്ക് ശേഷം നാസയില്‍ നിന്ന് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാകും ഷവ്ന.
നോട്ട് നിരോധനത്തെ തുടര്‍ന്ന് സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഈ മാസം 20 മുതല്‍ 50,000 രൂപയായി ഉയര്‍ത്തും.
ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് രണ്ടു മലയാളികള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്തത്. ബംഗളുരു കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇവരുടെ സന്ദേശം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ പണമിടപാടുകളില്‍ 10.2 ശതമാനം കുറവുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ നിന്നു പണം പിന്‍വലിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഡിസംബറില്‍ 1027.7 ദശലക്ഷം ഡിജിറ്റല്‍ പണമിടപാടുകളാണ് നടന്നപ്പോള്‍ ജനുവരിയില്‍ 922.9 ദശലക്ഷം ഇടപാടുകളായി കുറഞ്ഞു.
ആര്‍ബിഐ ഡബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറയ്ക്കാനുള്ള തയാറെടുപ്പിലാണ്. കൂടുതല്‍ തുകയ്ക്കുള്ള ഇടപാട് ഡിജിറ്റലായി നടത്തിയാല്‍ ഇനി കുറഞ്ഞ ഇടപാട് ചാര്‍ജ് നല്കിയാല് മതിയാവും.
ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ രണ്ട് ഘട്ടമായി പിന്‍വലിക്കും. നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ഓടെ പൂര്‍ണമായും ഒഴിവാക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തിലാണ് ഈ പ്രഖ്യാപനങ്ങള്‍.
നോട്ട് അസാധുവാക്കലിനുശേഷമുള്ള നിക്ഷേപങ്ങളാണ് വിവര ശേഖരണത്തില്‍ നിന്ന് ഒഴിവാക്കിയത്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്‍ മാത്രമേ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തൂ. കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് അധ്യക്ഷന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇത്രയും ചീഫ് ജസ്റ്റിസുമാരെ ഒരുമിച്ച് നിയമിക്കുന്നത് ഇതാദ്യമാകും.
സ്കൂള്‍ പരീക്ഷാ ഫലത്തിലെ 40 ശതമാനം മാര്‍ക്ക് വെയിറ്റേജ് കൂടി പരിഗണിച്ചാകണം പ്രവേശനം നടത്തേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പഠനനിലവാരം അനുസരിച്ച് അക്രഡിറ്റേഷനും ക്രെഡിറ്റ് സംവിധാനവും ഏര്‍പ്പെടുത്തുന്നതോടൊപ്പം മികച്ച നിലവാരമുള്ള സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്റെയും റാങ്കിങ്ങിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വയംഭരണാവകാശവും നല്‍കും.