വിദേശ നിക്ഷേപകര്‍ക്ക് മുന്നില്‍ തടസമായിരുന്ന ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡിന്റെ (FIPB) പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ബജറ്റില്‍ പ്രഖ്യാപനം. എഫ്.ഐ.പി.ബിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക വഴി വിദേശ കമ്പനികള്‍ക്ക് രാജ്യത്ത് നിക്ഷേപത്തിനുള്ള അവസരങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
നോട്ട് നിരോധന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് സംഘടനകള്‍ സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. ഫെബ്രുവരി 7 ന് നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് 28 ലേക്കാണ് മാറ്റിയത്.
വന്‍തോതില്‍ നികുതി വെട്ടിപ്പു നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 5 മുതല്‍ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേരാണ്. 10 ലക്ഷത്തിനു മുകളില്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേരും 50 ലക്ഷത്തിനു മേല്‍ വരുമാനം കാട്ടിയത് 1.72 ലക്ഷം പേരും മാത്രമാണ്.
രണ്ട് ഘട്ടമായാണ് പിഴ തുക നിശ്ചയിച്ചിട്ടുള്ളത്. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി കഴിഞ്ഞ് ഡിസംബര്‍ 31നുള്ളില്‍ റിട്ടേണ്‍ നല്കിയാല് 5,000 രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ഈ തീയതി കഴിഞ്ഞാല്‍ 10,000 രൂപയാകും പിഴ ഈടാക്കുക.
മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഈ ഇളവ്. എന്നാല്‍ 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തും.
രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്.
രാജ്യത്ത് അടുത്ത വര്‍ഷം തൊഴില്‍ നഷ്ടമുണ്ടാകില്ല. അഴിമതി കുറയും. ബാങ്ക് പലിശ നിരക്കുകള്‍ കുറയുകയും ചെയ്യും. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിലയിടിയും എന്നുമാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.
ജെല്ലികെട്ട് പ്രക്ഷോഭത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തി. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുനടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതികളില്‍ മാറ്റം വരുത്തിയ്.
എടിഎമ്മില്‍ നിന്ന് ഒറ്റത്തവണ തന്നെ 24,000 രൂപ പിന്‍വലിക്കാന്‍ അനുവദിച്ചേക്കും. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപയാണ് ഒറ്റത്തവണയായി എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ അനുമതി നല്‍കുക.