ഫെബ്രുവരി ഒടുവിലോ മാര്‍ച്ച് ആദ്യമോ മാത്രമേ ബാങ്കിങ് സംവിധാനത്തില്‍ സാധാരണ നില കൈവരിക്കാനാവൂവെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പഴ്സന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലും പ്രചാരണം പാടില്ല. തിരഞ്ഞെടുപ്പു മതേതരപ്രക്രിയയാണ്. അവിടെ മതത്തിന് ഇടമില്ല. ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളും മതേതരമായിരിക്കണമെന്നും സുപ്രീം കോടതി ഏഴംഗ ഭരണഘടനാബെഞ്ച് വിധിച്ചു.
രണ്ട് ഘട്ടമുള്ള ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. ഡി.ആര്‍ഡിഓ ആണ് അഗ്നി4 നിര്‍മിച്ചത്.
എടിഎം വഴി പിന്‍വലിക്കാവുന്ന തുക 4,500 ആക്കി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. എടിഎമ്മുകളിലൂടെയും ബാങ്കുകളിലൂടെയും വിതരണം ചെയ്യുന്നതിന് ആവശ്യമായത്ര നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ ഏഴിന് അവസാനിച്ച ആഴ്ചവരെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമായെത്തിയത് 74,610 കോടി രൂപയാണ്. എന്നാല്‍ ഡിസംബര്‍ 28 ആയപ്പോഴേക്കും നിക്ഷേപം കാര്യമായി പിന്‍വലിക്കുന്നതാണ് കണ്ടത്.
പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ട് രൂപയും കൂട്ടി. ഏഴ് മാസത്തിനിടെ എട്ടാം തവണയാണ് പാചകവാത വില വര്‍ധിപ്പിക്കുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ഡിജിധന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ‘ഭീം’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുവത്സര രാത്രിയില്‍ നടത്തുന്ന പ്രസംഗത്തില്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കും.
നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഭവനവാഹന വായ്പകള്‍ക്കായി ഇപ്പോള്‍ ബാങ്കുകളെ സമീപിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. കോര്‍പ്പറേറ്റ് വായ്പയിലും നോട്ട്പിന്‍വലിക്കല്‍ മൂലം കുറവുണ്ടായതായി ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഓണ്‍ലൈന്‍ പണമിടപാട് ജനകീയമാക്കാന്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ കേന്ദ്രം 10 ശതമാനം ഇളവ് പ്രഖ്യാപിച്ചതിനാലാണ് ഈ നേട്ടം. ഒരു വാഹനത്തിനു പരമാവധി 2,000 രൂപ വരെ ഇങ്ങനെ ലഭിക്കും. ഇതിനൊപ്പം പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന അധിക ആനുകൂല്യവും ചേരുമ്പോള്‍ ലാഭം പ്രീമിയത്തിന്റെ 40 ശതമാനത്തിലെത്തും.