നിയമം ലംഘിച്ച് വലിയ തോതില്‍ മാലിന്യം കത്തിക്കുന്നവരില്നിന്ന് 25,000 രൂപ വരെ പിഴയീടാക്കാനും ഉത്തരവില്‍ പറയുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. പ്രവൃത്തിയുടെ കാഠിന്യം അനുസരിച്ച് 5,000 രൂപ മുതല്‍ 25,000 രൂപവരെ പിഴ ഈടാക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ പറഞ്ഞു.
സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയുള്ളൂവെന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്. എന്നാല്‍ നിലവിലുള്ള ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകള്‍ പിന്‍വലിക്കില്ല.
ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളാണ് ഇന്ന് ചര്‍ച്ചയാവുക. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ചരക്ക് സേവന നികുതിയിലെ പ്രധാന മൂന്ന് ചട്ടങ്ങളില്‍ ധാരണയായിരുന്നു.
കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പുരുഷ വനിതാടീമുകള്‍. അന്താരാഷ്ട്ര താരങ്ങളാണ് ഇരുടീമുകളുടെയും കരുത്ത്. പുരുഷ വിഭാഗം ഫൈനലില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും.
അസാധുനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30ന് തീരുമെങ്കിലും ബാങ്കില്‍നിന്നും എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം കുറച്ചുകാലംകൂടി തുടര്‍ന്നേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
2017 മാര്‍ച്ച് 31 വരെയാണ് ഇളവ്. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വികസിപ്പിച്ച ആണവ വാഹക ശേഷിയുള്ള ക്രൂസ് മിസൈലായ ‘നിര്‍ഭയ്’യുടെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. ഒഡിഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് ബുധനാഴ്ചയായിരുന്നു പരീക്ഷണം.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗോഎയര്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഫറിലെ കുറഞ്ഞ നിരക്ക് 999 രൂപയാണ്. ഇന്ത്യയിലെ 23 ആഭ്യന്തര യാത്രകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്കാരം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച പുസ്തകം കൃഷ്ണന്റെ ജീവിതകഥയാണ് പറയുന്നത്.