ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും മതിയായ പണം സജ്ജമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്വാര്‍ അറിയിച്ചു. നിലവില്‍ ഒരു ദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 ആണ്.
ഡിസംബര്‍ 19ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി. കെ.വൈ.സി ഉള്ള അക്കൗണ്ടുകളില്‍ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെ.വൈ.സി ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം നല്‍കേണ്ടിവരും.
2016-17 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. നിലവിലെ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്.
പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ വീണ്ടും നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശത്തിന് സിബിഎസ്ഇ ഭരണ സമിതി അനുമതി നല്കി. ഇതനുസരിച്ച് പുനഃസ്ഥാപിച്ച ആദ്യ പരീക്ഷ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ നടത്താനും തീരുമാനിച്ചു. നിലവില്‍ 10ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് ഇപ്പോള്‍ നടപ്പാക്കി വരുന്ന രീതി തന്നെ പിന്തുടരാമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇമെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് ഇത്രയും ഇമെയിലുകള്‍ ലഭിച്ചത്.
ഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്തിയ ട്രെയിനുകളില്‍ ബാക്കിയാവുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്കാന് റെയില്‍വേ തീരുമാനം. ഇത്തരം ട്രെയിനുകളിലെ തല്കാല് ക്വാട്ട പരീക്ഷണാടിസ്ഥാനത്തില്‍ 10% വെട്ടിക്കുറച്ചു.
എല്ലാ തിയറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ജനുവരി മൂന്നിനാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ വിരമിക്കുന്നത്. സിഖ് സമുദായക്കാരനായ ആദ്യ ചീഫ് ജസ്റ്റിസാണ് ഖേഹാര്‍.
ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പാചകവാതക സബ്സിഡി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) ഇതിന് തത്ത്വത്തില്‍ അംഗീകാരം നല്കി.
500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി ഫെബ്രുവരിയോടെ പരിഹരിക്കപ്പെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണവിഭാഗത്തിന്റെ വിലയിരുത്തല്‍.