2020 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള വിതരണം ചെയ്തു. ശനിയാഴ്ച വൈകുന്നേരം 6 ന് പനാജിയിലെ ഫോർച്യൂൺ മിരാമർ ഐടിസി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിനോയി സെബാസ്റ്റ്യൻ (കുവൈറ്റ്), സുപ്രിയ ചെറിയാൻ (ആസ്ട്രേലിയ), ശാന്തൻ നാണു (ഗോവ), വി ജെ മാത്യു (ഇന്തോനേഷ്യ), മോഹൻ നായർ (ഗുജറാത്ത്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.