നിങ്ങളുടെ വാട്സാപ്പില്‍ ലഭിക്കുന്നതിന് +918138087773 എന്ന നമ്പറിലേക്ക് ‘hi’ എന്ന് ടൈപ്പ് ചെയ്ത് പേരും സ്ഥലവും ചേര്‍ത്ത് അയക്കുകയാണ് വേണ്ടത്. നോര്‍ക്കാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കും സുതാര്യമായി, കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്തിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്ററിലേയ്ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്സുമാരെ, ബിഎസ്സി/ജിഎന്‍എം നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ഡിഎച്ച്എ ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. മൂന്നു വര്‍ഷമാണ് കരാര്‍ കാലാവധി. ബിഎസ്സി നഴ്സുമാര്‍ക്ക് 3750 ദിര്‍ഹവും ജിഎന്‍എം നഴ്സുമാര്‍ക്ക് 3000 ദിര്‍ഹവുമാണ് ശമ്പളം ലഭിക്കുക.
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം സ്കില്‍ അപ്ഗ്രഡേഷന് കോഴ്സുകള്‍ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കും. ഐടി മേഖലയില്‍ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ് എന്നീ സാങ്കേതിക വിദ്യയിലാണ് അവസരങ്ങള്‍ ഉളളത്. ഈ മേഖലയില്‍ പരിശീലനവും പ്രാവീണ്യവും അഭികാമ്യമാണ്.
പ്രവാസികള്‍ക്കായി പുതിയ നിക്ഷേപ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ക്ഷേമനിധിയില്‍ നിക്ഷേപിക്കുന്ന തുകക്ക് നിശ്ചിത ലാഭവിഹിതം നല്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡും കിഫ്ബിയും സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്.
എയര്‍ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ വേണ്ടി കമ്പനിയുടെ സിറ്റി ഓഫീസകളെയോ അല്ലെങ്കില്‍ കോള്‍ സെന്ററുമായോ ബന്ധപ്പെടണം. ഓണ്‍ലൈനിലൂടെ റദ്ദാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ചാര്‍ജ് ഈടാക്കും. ഇന്റിഗോ യാത്രക്കാര്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ പുനഃക്രമികരിക്കൂകയോ റദ്ദാക്കുകയോ ചെയ്യാം.
ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍ ടിക്കറ്റുകളുടെ ഓഫര്‍ സെയില്‍ തുടങ്ങി. 899 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ജൂണ്‍ 18 മുതല്‍ ജൂണ്‍ 23 വരെയാണ് ഓഫര്‍ സെയില്‍ നടക്കുന്നത്. ഓഫര്‍ നിരക്കില്‍ 2019 ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 2019 വരെയുളള യാത്രകളുടെ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്സൈറ്റില്‍ നിന്നും ബുക്ക് ചെയ്യാം.
പ്രവാസികള്‍ക്കായി ഒട്ടേറെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനം യുഎഇ കൂടാതെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ അറിയിച്ചു.. ഫെബ്രുവരി മുതല്‍ ഇതു നടപ്പാകും. ഏതാനും മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ ലോകത്ത് ഏതു രാജ്യത്തു നിന്നും ചിട്ടിയില്‍ ചേരാനാകും.
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ തുടങ്ങാനുള്ള മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നോര്‍ക്ക റൂട്ട്സ് നല്‍കുമെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന് നമ്പൂതിരി പറഞ്ഞു. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ തുടങ്ങുന്ന 30 ലക്ഷം രൂപ വരെ മൂലധനചിലവുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനംവരെ മൂലധന സബ്സിഡിയായി ഈ പദ്ധതിയില്‍ ലഭിക്കും.
14- മത് ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2019 ജനുവരി 1 മുതൽ മാർച്ച് 31 വരെ garshomonline.com ലൂടെ ഓൺലൈനായി സമർപ്പിക്കാം
ആസ്ട്രേലിയയിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്നതിന് പുറമെ വിറ്റൽസി സിറ്റി കൗൺസിലിന്റെ ചരിത്രത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ അംഗം കൂടിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് മഴലാടി സ്വദേശിയായ ടോം ജോസഫ്