പവൻ ദൂത് എന്ന പേരിൽ രണ്ട് ബസുകളാണ് തുടക്കത്തിൽ സർവീസ് നടത്തുന്നത്. ആലുവ മെട്രോസ്റ്റേഷനിൽ നിന്നും പുലർച്ചെ 5 നു ആദ്യ ബസ് സർവീസ് ആരംഭിക്കും. കൊച്ചി വിമാനത്താവളത്തിൽ നിന്നും ആദ്യ സർവീസ് 5 .40 am നു തുടങ്ങും. ഓരോ 40 മിനിറ്റിലും ബസ് സർവീസ് ലഭ്യമാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റ് എയര്വേയ്സില് യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ 7% ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡ് വേണം. ഇതുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുമാണ് ഇളവ് ലഭിക്കുന്നത്. ഫെബ്രുവരി 20 മുതലാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
മസ്കത്തില്‍നിന്ന് 35 റിയാലിലും സലാലയില്‍നിന്ന് 55 റിയാലിലുമാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നികുതി ഉള്‍പ്പെടെയുള്ള നിരക്കാണിത്. എന്നാല്‍, ട്രാന്സാക്ഷന് ഫീസ് പ്രത്യേകം നല്‍കേണ്ടിവരും. ഒമാനില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവക്കുപുറമെ മംഗലാപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. ഫെബ്രുവരി പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക.
കേരളത്തില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന് തുടങ്ങി. സംസ്ഥാന ഇലക്ഷന് കമ്മീഷന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടത്. വരുന്ന മാസം പതിനാലാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി.
രാവിലെ 6.55ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം 8.55ന് ദമ്മാമില്‍ എത്തും. തിരിച്ച് 9.55ന് കണ്ണൂരിലേക്കും പറക്കും. പ്രത്യേക നിരക്ക് ഇളവോട് കൂടിയാണ് സര്‍വീസ് ആരംഭിക്കുന്നത്. 499 റിയാലിന് വണ്‍വേയും 999 റിയാലിന് ടൂവേ സര്‍വീസും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ക്രിസ്മസ്, പുതുവല്‍സര ആഘോഷ സീസണിലും നിരക്കിളവ് ലഭ്യമാകും.
കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇ.സി.ആര് വിഭാഗത്തില്‍പ്പെട്ട അവിദഗ്ധ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന മേല്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട പ്രവാസികളുടെ മക്കള്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തിരികെ വന്നിട്ടുള്ളവരുടെ വാര്‍ഷിക വരുമാനം പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്.
വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്കുന്ന പദ്ധതിയാണ് പ്രവാസി നിയമ സഹായ സെല്‍. കേസുകള്‍ ഫയല്‍ ചെയ്യാന്‍ സഹായിക്കുക, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ ഫയല്‍ ചെയ്യുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യന്‍ പാസ്പോര്‍ട്ടും തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്ക് അപേക്ഷിക്കാം.
കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇസിആര്‍ വിഭാഗത്തില്‍പ്പെട്ട അവിദഗ്ധ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന മേല്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട പ്രവാസികളുടെ മക്കള്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തിരികെ വന്നിട്ടുള്ളവരുടെ വാര്‍ഷിക വരുമാനം പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്.
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ കേരള നിയമസഭാ കോംപ്ലക്സില്‍ ചേരും. ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സും തൊഴില്‍ മേളയും ഡിസംബര്‍ 7-ന് കൊച്ചിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
http://tax.lsgkerala.gov.in/ എന്ന വെബ്സൈറ്റിലെ പ്രവേശിച്ച് തദ്ദേശ സ്വയഭരണ സ്ഥാപനത്തിന്റെ പേരും വാർഡ് നമ്പറും കെട്ടിട നമ്പറും നൽകി സെർച്ച് ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര്, മേൽവിലാസം, നികുതി തുക, കുടിശ്ശിക വിവരങ്ങൾ അറിയാനും e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്