13-മത് ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾ ടോക്കിയോയിൽ നടന്ന ചടങ്ങിൽ പാർലമെൻറ് അംഗം നഖമുര റികാക്കോ എം പി സമ്മാനിച്ചു. പി കെ അബ്ദുള്ള കോയ (അബുദാബി)
സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്ത മറുനാടൻ മലയാളികളെയും സംഘടനകളെയും ആദരിക്കുവാൻ ബെംഗളൂരു ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രളയത്തില്‍ പാസ്പോര്ട് നഷ്ടമായവര്‍ക്കും കേടുപറ്റിയവര്‍ക്കും പുതിയതു ലഭ്യമാക്കാനായി വിദേശകാര്യ വകുപ്പ് ശനിയാഴ്ച പ്രത്യേക ക്യാംപ് നടത്തും. ആലുവയിലും ചെങ്ങന്നൂരിലുമാണ് പാസ്പോര്ട് സേവാ കേന്ദ്രങ്ങളില്‍ ക്യാംപ് നടത്തുന്നത്. ഫീസും പെനല്‍റ്റിയും ഈടാക്കുന്നതല്ല.
ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി നിരക്കിളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് സൗജന്യനിരക്കിലുള്ള ടിക്കറ്റ് ലഭിക്കുക. നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡുള്ള വിദേശ മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കുതാണ് പദ്ധതി.
ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷൻ ഈ വർഷം 25 വിദ്യാർത്ഥികൾക്ക് സൗജന്യമായി Bsc Nursing കോഴ്സ് പഠിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ജനന / മരണ / വിവാഹ സർട്ടിഫിക്കറ്റുകൾ കേരള സർക്കാരിന്റെ വെബ്സൈറ്റിലൂടെ സൗജന്യമായി ഡൌൺലോഡ് ചെയ്തെടുക്കേണ്ടത് എങ്ങനെയെന്ന് അറിയാം.
13- മത് ഗർഷോം ഇന്റർനാഷണൽ പുരസ്കാരങ്ങൾ ഒക്ടോബർ 13 നു ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 2018 മെയ് 31 വരെ www.garshomonline.com ലൂടെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.
വേനലവധി മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഏപ്രിലില്‍ സ്കൂളടക്കുന്നതിനാല്‍ വിദേശത്തുള്ള കുടംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നവരുടെ തിരക്ക് മുന്നില്‍ കണ്ടാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
ജപ്പാനിലെ ടോക്കിയോയിൽ ഒക്ടോബർ ആദ്യവാരം സമ്മാനിക്കുന്ന 2018 ലെ ഗർഷോം ഇന്റർനാഷണൽ അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. 2018 ഫെബ്രുവരി 15 മുതൽ മെയ് 31 വരെ www.garshomonline.com ലൂടെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.
യു.എ.ഇയിലേക്ക് തൊഴില്‍ വിസ തേടുന്ന മലയാളികള്‍ക്ക് 14 ദിവസത്തിനുള്ളില്‍ പൊലീസ് ക്ലിയറന്‍സ് നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ബെഹ്റ നേരിട്ട് നിര്‍ദ്ദേശം നല്കി.