പ്രവാസി മലയാളികള്‍ക്കു കേരള സര്‍ക്കാര്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡിനായുള്ള അപേക്ഷ ഇനി ഓൺലൈൻ വഴി സമർപ്പിക്കാം
2017 ലെ ഗർഷോം പുരസ്കാരങ്ങൾ സമ്മാനിച്ചു. അറ്റ്ലാന്റിസ് ദി പാമിൽ നടന്ന ചടങ്ങിൽ യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ് അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
2017 ലെ ഗർഷോം പുരസ്കാരങ്ങൾ ഇന്ന് വൈകുന്നേരം ഏഴിന് അറ്റ്ലാന്റിസ് ദി പാമിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ് അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ലഭ്യമാക്കുന്ന പ്രവാസി പുനരധിവാസ വായ്പയിൽ പരമാവധി 20 ലക്ഷം രൂപവരെ ലഭിക്കും.
പ്രവാസി മലയാളി സംഘടനകള്‍ക്ക് നോര്‍ക്ക-റൂട്ട്സിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുതുക്കി.
തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങിവരുന്ന ഒബിസി, മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്നവർക്കായി നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയാണിത്
പാസ്പോര്‍ട്ട് കിട്ടാന്‍ ഇനി പൊലീസ് വെരിഫിക്കേഷനു പുറമെ എക്സൈസ് അനുമതിയും വേണം
ജില്ല ഹെഡ് പോസ്റ്റ് ഓഫിസുകള്‍ വഴിയും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ തെരഞ്ഞടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്പോര്‍ട്ട് എടുക്കാന്‍ കഴിയും. നിലവില്‍ സംസ്ഥാനത്ത് പാസ്പോര്‍ട്ട് ഓഫിസുകള്‍ വഴിയും ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വിസിന്റെ (ടി.സി.എസ്) വിവിധ ബ്രാഞ്ച് ഓഫിസുകള്‍ വഴിയുമാണ് പാസ്പോര്‍ട്ട് എടുക്കാന്‍ സാധിച്ചിരുന്നത്.
ഫ്ലാറ്റുകളുടെ രൂപരേഖയുള്പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികളുടെ അഭിപ്രായം തേടുമെന്ന് കേരള ഭവനനിര്‍മാണ ബോര്‍ഡ് ചെയര്മാന് അറിയിച്ചു. പ്രവാസികളുടെ നിര്‍ദേശങ്ങള്‍ തേടുന്നതിന് മാധ്യമങ്ങള്‍, പ്രവാസി സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കൂടാതെ ഓണ്‍ലൈന്‍ സാധ്യതകളും ഇതിനായി ഉപയോഗിക്കും.
നവംബര്‍ മൂന്നു വരെയുള്ള കാലയളവിൽ 76 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.