കുവൈറ്റിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും 2016 ലെ ഗർഷോം ഇന്റർനാഷണൽ അവാർഡ് ജേതാവുമായ മനോജ് മാവേലിക്കരയാണ് ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി
പ്രവാസി പെന്ഷന് മൂവായിരമായി ഉയര്‍ത്തും, ക്ഷേമനിധി അംഗങ്ങള്‍ മരിച്ചാല്‍ നല്കുന്ന ധനസഹായം അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു. കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ 60 വയസ്സ് പിന്നിട്ടവരെ കൂടി പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത റൂട്ടുകളില്‍ കേവലം 999 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള ഓഫറാണ് എയര്‍ഏഷ്യ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 27 വരെയാണ് ടിക്കറ്റുകള്‍ ബുക്കു ചെയ്യാനുള്ള അവസരം. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് 2018 ഫെബ്രുവരി 26 മുതല്‍ ആഗസ്റ്റ് 28 വരെയുള്ള ഏതു ദിവസത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാന്‍ കഴിയും.
കമ്മീഷന് ഒരു വര്‍ഷമായിട്ടും ഓഫീസോ മറ്റ് സൗകര്യങ്ങളോ അനുവദിക്കാത്തത് വിവാദമായിരുന്നു. ജസ്റ്റിസ് ഭവദാസന്റെ കൊച്ചിയിലെ വീട്ടിലാണ് കമ്മീഷന് പ്രവര്‍ത്തിച്ച് വന്നത്. തുടര്‍ന്ന് ഇപ്പോള്‍ നോര്‍ക്കയുടെ കെട്ടിടത്തിലാണ് കമ്മീഷന് സര്‍ക്കാര്‍ ഓഫീസ് അനുവദിച്ചത്.
നോര്‍ക്ക് റൂട്ട്സിന്റെ ആഭിമുഖ്യത്തിലാണ് പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരിക്കാനായി സുപ്രധാനയോഗം നടക്കുക. ഈമാസം 31 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഗള്‍ഫില്‍ നിന്ന് തൊഴില്‍നഷ്ടപ്പെട്ട് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്കായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം.
റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നുള്ള ആകെ പ്രവാസികള്‍ 22,71,752 ആണ്. പ്രവാസികളില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണ്. നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം എണ്ണത്തില്‍ വളരെയധികം പിന്നിലായി ഇടുക്കിയില്‍ നിന്നാണ് കുറവ് പ്രവാസികള്‍.
പുതിയ നിബന്ധന അനുസരിച്ച് മൃതദേഹം എത്തിക്കേണ്ട എയർപോർട്ടിൽ രണ്ട് ദിവസം മുമ്പ് മരണസര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയുടെ എന്‍.ഒ.സി, റദ്ദാക്കിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ ഹാജരാക്കണം
സര്‍വ്വേയിലെ കണക്കുകള്‍ പ്രകാരം 2016ല്‍ ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായിരിക്കുന്നത്. സര്‍വെ പ്രകാരം 2014ല്‍ 24 ലക്ഷമായിരുന്ന വിദേശ മലയാളികളുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേരുടെ കുറവോടെ 2016 ല്‍ 22.05 ലക്ഷത്തിലെത്തി. സിഡിഎസ് സര്‍വ്വേ ആരംഭിച്ച 1998ന് ശേഷം ആദ്യമായാണ് പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നത്.
മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തതെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവര്‍ഷം 14, 061ഉം കുട്ടികള്‍ക്കെതിരായ പീഡനങ്ങളില്‍ 2899 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടു മുമ്പുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 12,383 ഉം 13,880 ഉം കേസുകളായിരുന്നു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍പ്പെട്ടവ.
നാഷണല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യക്കാരിയായ അനന്യ വിനയ് പ്രവാസി മലയാളികളുടെ ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ്