
പ്രവാസി മലയാളികള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിനായുള്ള അപേക്ഷ ഇനി ഓൺലൈൻ വഴി സമർപ്പിക്കാം. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. ഇതിനോട് അനുബന്ധിച്ച് പ്രവാസി മലയാളി ഡേറ്റാബേസും തയാറാക്കുന്നുണ്ട്.
പ്രവാസി കേരളീയ ഡേറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് എന്‍ആര്‍കെ ഐഡന്റിറ്റി കാര്‍ഡിനായി അപേക്ഷ നൽകേണ്ടത്. ഡേറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കു യൂസര്‍ നെയിമും പാസ്വേര്‍ഡും ലഭിക്കും. ഇതു ഉപയോഗിച്ചാണു അപേക്ഷ നൽകേണ്ടത്.
വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും ജോലിനോക്കുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികളാണ് ഡേറ്റബേസിൽ രജിസ്റ്റർ ചെയ്യുന്നതിനു യോഗ്യർ. പ്രവാസികാര്യ വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് ഈ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.