നോര്‍ക്ക് റൂട്ട്‌സിന്റെ ആഭിമുഖ്യത്തിലാണ് പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരിക്കാനായി സുപ്രധാനയോഗം നടക്കുക. ഈമാസം 31 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഗള്‍ഫില്‍ നിന്ന് തൊഴില്‍നഷ്ടപ്പെട്ട് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്കായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം.
തിരുവനന്തപുരം: വിദേശത്ത് നിന്നു മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതി വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നു. ഈമാസം 31 ന് കോഴിക്കോട്ട് വെച്ചാണ് കണ്‍വെന്‍ഷന്‍ ചേരുന്നത്.
നോര്‍ക്ക് റൂട്ട്‌സിന്റെ ആഭിമുഖ്യത്തിലാണ് പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരിക്കാനായി സുപ്രധാനയോഗം നടക്കുക. ഈമാസം 31 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഗള്‍ഫില്‍ നിന്ന് തൊഴില്‍നഷ്ടപ്പെട്ട് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്കായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം.
മടങ്ങിയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നാട്ടിലെ സംഘടനകളെയും യോഗത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. പദ്ധതികളില്‍ അവരുടെ നിര്‍ദേശവും പരിഗണിക്കും. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പിടി കുഞ്ഞുമുഹമ്മദ്, നോര്‍ക്ക് റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, ആസൂത്രണബോര്‍ഡ് പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.