Currency

കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ 22 ലക്ഷമെന്ന് പഠന റിപ്പോര്‍ട്ട്; കൂടുതല്‍ പേര്‍ മലപ്പുറത്ത് നിന്ന്

സ്വന്തം ലേഖകന്‍Wednesday, July 26, 2017 2:15 pm

റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നുള്ള ആകെ പ്രവാസികള്‍ 22,71,752 ആണ്. പ്രവാസികളില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണ്. നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം എണ്ണത്തില്‍ വളരെയധികം പിന്നിലായി ഇടുക്കിയില്‍ നിന്നാണ് കുറവ് പ്രവാസികള്‍.

 

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രവാസികളെ സംബന്ധിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നുള്ള ആകെ പ്രവാസികള്‍ 22,71,752 ആണ്. പ്രവാസികളില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണ്. നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം എണ്ണത്തില്‍ വളരെയധികം പിന്നിലായി ഇടുക്കിയില്‍ നിന്നാണ് കുറവ് പ്രവാസികള്‍. നാലായിരത്തിലേറെ മാത്രമാണ് ഇടുക്കിയില്‍ നിന്നുള്ളവര്‍.

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് തയാറാക്കിയത്.

പ്രവാസി മലയാളികള്‍ ജില്ല തിരിച്ച്:

തിരുവനന്തപുരം-2,64,419

കൊല്ലം- 1,62,866

പത്തനംതിട്ട-1,04,345

ആലപ്പുഴ-1,19,669

കോട്ടയം-53,118

ഇടുക്കി- 4,085

എറണാകുളം- 1,17,042

തൃശൂര്‍- 1,87,545

പാലക്കാട്-74,268

മലപ്പുറം- 3,97,103

കോഴിക്കോട-2,45,490

വയനാട്- 23,060

കണ്ണൂര്‍- 2,89,973

കാസര്‍കോട് -1,28,770

സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ ആദ്യമായി നടത്തിയ പ്രവാസി സെന്‍സസ് പ്രകാരം 16.25 ലക്ഷമാണ് പ്രവാസി മലയാളികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x