വീട്ടുജോലിക്കായി യുഎഇയിലേക്ക് വരുന്നവര്‍ എമിഗ്രേഷന്‍ നിയമം ലംഘിച്ച് സന്ദര്‍ശക വിസ ഉപയോഗിക്കരുതെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്കി. ഇത്തരത്തില്‍ വിദേശത്ത് എത്തുന്നവര്‍ പലവിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
യുഎഇയില്‍ നിയമം ലംഘിച്ച് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിടാനോ അവസരം നല്കുന്ന പൊതുമാപ്പ് ഒരുമാസം കൂടി നീട്ടി. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം.
ന്യൂഡല്‍ഹി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതുകൊണ്ടാണ് രജിസ്ട്രേഷന് തീരുമാനം താല്‍ക്കാലികമായി പിന്‍വലിച്ചത്.
പ്രവാസികള്‍ക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള രജിസ്ട്രേഷന് ഇപ്പോഴും തുടരുന്നു. നവംബര്‍ 15 വരെ മാത്രമേ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും വെബ്സൈറ്റില്‍ രജിസ്ട്രേഷന് അവസാനിപ്പിച്ചിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം ഇനി മൂന്നുദിവസം കൂടി മാത്രം. തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പനുസരിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്.
വിമാനയാത്രയ്ക്ക് ഇനി വീട്ടില്‍ നിന്ന് തന്നെ ലഗേജ് ചെക്കിന് ചെയ്യാം. തിരക്കേറിയ ഡിസംബര്‍ മാസം കണക്കിലെടുത്താണ് എമിറേറ്റ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാകും ഈ സംവിധാനം. വെബ്സൈറ്റിലൂടെ ഈ സൗകര്യത്തിനായി ബുക്ക് ചെയ്യാവുന്നതാണ്.
ഖത്തറില്‍ ഇനിയും എക്സിറ്റ് പെര്‍മിറ്റ് ബാധകമായ അഞ്ചു ശതമാനം പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തൊഴിലാളികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഒരുക്കിയ പ്രത്യേക പേജില്‍ ഐഡി നമ്പര്‍ നല്കിയാല് ഇക്കാര്യമറിയാം.
യുഎഇയില്‍ നിന്ന് കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സെക്ടറുകളില്‍ വിമാന ടിക്കറ്റ് നിരക്ക് കുറച്ച് കമ്പനികള്‍. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 290 ദിര്‍ഹമാണ് എയര്‍ അറേബ്യയുടെ നിരക്ക്. കൊച്ചിയിലേക്ക് 320 ദിര്‍ഹത്തിനും എയര്‍ അറേബ്യയില്‍ ടിക്കറ്റ് ലഭിക്കും.
ആസ്ട്രേലിയയിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്നതിന് പുറമെ വിറ്റൽസി സിറ്റി കൗൺസിലിന്റെ ചരിത്രത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ അംഗം കൂടിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് മഴലാടി സ്വദേശിയായ ടോം ജോസഫ്
യു.എ.ഇയില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നീട്ടി. ഡിസംബര്‍ ഒന്ന് വരെ ഒരു മാസത്തേക്ക് കൂടിയാണ് ആനുകൂല്യം നീട്ടിയത്. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തീരുമാനം ഗുണകരമാകും.