Currency

പ്രവാസി ഓൺലൈൻ രജിസ്ട്രേഷൻ: നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിൻവലിച്ചു

സ്വന്തം ലേഖകൻWednesday, November 28, 2018 9:13 pm

ന്യൂഡല്‍ഹി:  തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതുകൊണ്ടാണ് രജിസ്ട്രേഷന്‍ തീരുമാനം താല്‍ക്കാലികമായി പിന്‍വലിച്ചത്. എന്നാല്‍ താല്പര്യമുള്ള പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ടാകും. 

ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, മലേഷ്യ, ഇറാഖ്, ജോര്‍ദാന്‍, തായ്ലന്‍ഡ്, യെമന്‍, ലിബിയ, ഇന്തൊനേഷ്യ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, സൗത്ത് സുഡാന്‍, ലബനന്‍, സിറിയ എന്നീ 18 രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ പ്രാബല്യത്തില്‍വന്ന ഈ നിബന്ധന 2019 ജനുവരി ഒന്നു മുതല്‍ നിര്‍ബന്ധമാക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ ടോള്‍ഫ്രീ നമ്പറിലോ(1800113090) helpline@mea.gov.in എന്ന വെബ് സൈറ്റിലോ ബന്ധപ്പെടാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x