ഓസ്ട്രേലിയ ഡേ ആയ ജനുവരി 26നു ആയിരക്കണക്കിന് പേരാണ് പൗരത്വം സ്വീകരിക്കുന്നത്. ഓസ്ട്രേലിയയില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഓസ്ട്രേലിയന്‍ പൗരത്വം നേടിക്കഴിഞ്ഞാല്‍ എന്തൊക്കെ ഗുണങ്ങളാണുള്ളത് എന്നറിയാമോ?
സൗദിയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ രജിസ്ട്രേഷന് വിഭാഗം ലളിതമാക്കി. ആശുപത്രികളില്‍ നിന്നുള്ള ബെര്‍ത്ത് നോട്ടിഫിക്കേഷന്‍ രേഖ ഇനി മുതല്‍ സിവില്‍ അഫയേഴ്സ് ഓഫീസില്‍ ഹാജരാക്കേണ്ടതില്ല. ആശുപത്രികളും സിവില്‍ അഫയേഴ്സ് ഓഫീസുകളും ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ മുഖേന ബന്ധിപ്പിച്ചു.
ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ ടിക്കറ്റ് നിരക്കില്വന് ഇളവുകള്‍ പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. പൊതുവെ തിരക്ക് കുറവായതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ഇന്ത്യ എക്സ്പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ ഇന്റിഗോയും എമിറേറ്റ്സ് എന്നിവയും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായിയില്‍ നിന്നും യു.എസ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ആകര്‍ഷകമായ വിമാനനിരക്കുകള്‍ എമിറേറ്റ്സ് പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് ജനുവരി 22 വരെ ടിക്കറ്റുകള്‍ ബുക്കു ചെയ്യാം. 2019 ജനുവരി 10 മുതല്‍ നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ഇത് ബാധകം.ഈ വര്‍ഷം ആദ്യമായാണ് യാത്രാനിരക്കില്‍ എമിറേറ്റ്സ് ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നത്.
ഇന്ത്യയില്‍ ജെറ്റ് എയര്‍വെയ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് ലഭിക്കും. ഇന്ത്യക്ക് പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, സിംഗപ്പൂര്‍, യൂറോപ്പ് തുടങ്ങിയ സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം.
യുഎഇയില്‍ തൊഴില്‍ വീസ എടുക്കുന്നതിന് 3000 ദിര്‍ഹം ബാങ്ക് ഗാരന്റി (വീസ ഡെപ്പോസിറ്റ്) കെട്ടിവയ്ക്കണമെന്ന നിബന്ധനയില്‍ ഇളവ്. പകരം വീസ ഫീസിനൊപ്പം 150 ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് എടുത്താല്‍ മതിയാകും. ഈ തുക തിരിച്ചുകിട്ടില്ല. എന്നാല്‍ ബാങ്ക് ഗാരന്റി അടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്.
അഞ്ചു മാസം നീണ്ട യു.എ.ഇ പൊതുമാപ്പ് തിങ്കളാഴ്ച അവസാനിക്കും. അനധികൃത താമസക്കാരായ വിദേശികള്‍ക്ക് തടവോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അനുവദിച്ച പൊതുമാപ്പ് പതിനായിരങ്ങള്‍ക്ക് തുണയായി. എന്നാല്‍ ഇവരില്‍ മലയാളികള്‍ താരതമ്യേന കുറവാണ്.
14- മത് ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2019 ജനുവരി 1 മുതൽ മാർച്ച് 31 വരെ garshomonline.com ലൂടെ ഓൺലൈനായി സമർപ്പിക്കാം
യുഎഇയില്‍ നടന്നുവരുന്ന പൊതുമാപ്പ് അവസാനിക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ അനധികൃത താമസക്കാര്‍ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ് ആവശ്യപ്പെട്ടു.
മസ്കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഫോറം ഡിസംബര്‍ 21ന് വെള്ളിയാഴ്ച നടക്കും. അംബാസഡര്‍ മുനു മഹാവര്‍ സംബന്ധിക്കും. അല്‍ ഖുവൈര്‍ എംബസി ആസ്ഥാനത്ത് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30ന് ഓപണ്‍ ഫോറം ആരംഭിക്കും.