Currency

ഓര്‍ഡിനറി പാസ്പോര്‍ട്ടുകളുടെ നിയമ സാധുത അവസാനിച്ചു

സ്വന്തം ലേഖകന്‍Sunday, July 1, 2018 12:00 pm

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ നിലവിലെ ഓര്‍ഡിനറി പാസ്പോര്‍ട്ടുകളുടെ നിയമ സാധുത ശനിയാഴ്ചയോടെ അവസാനിച്ചു. ജൂലൈ ഒന്നുമുതല്‍ കുവൈത്ത് പൗരന്മാര്‍ക്ക് വിദേശയാത്ര നടത്തണമെങ്കില്‍ പുതിയ ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ വേണ്ടി വരും. ഇതുവരെ അഞ്ച് ലക്ഷത്തിലധികം സ്വദേശികള്‍ തങ്ങളുടെ പഴയ പാസ്പോര്‍ട്ടുകള്‍ മാറ്റി പരിഷ്‌കരിച്ച ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ കൈപറ്റി.

പ്രായക്കൂടുതലുള്ളവര്‍, അംഗപരിമിതര്‍, വിദേശങ്ങളില്‍ ചികിത്സക്ക് പോകുന്നവര്‍, വിദേശങ്ങളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ നല്‍കിയത്.

ജൂലൈ ഒന്നുമുതല്‍ കുവൈത്ത് പൗരന്മാര്‍ക്ക് വിദേശയാത്ര നടത്തണമെങ്കില്‍ പുതിയ ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ വേണ്ടിവരും. അതേസമയം, വിദേശ യാത്രയിലുള്ളവര്‍ക്ക് പഴയ പാസ്പോര്‍ട്ടില്‍ തിരിച്ചുവരുന്നതിന് തടസ്സമുണ്ടാകില്ല. കാലാവധി അവസാനിക്കാത്ത പഴയ പാസ്പോര്‍ട്ടുടമകള്‍ക്ക് മാത്രമാണ് ഇതിന് അനുമതിയുണ്ടായിരിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x