
ദുബായ്: യുഎഇയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന അനധികൃത താമസക്കാര്‍ക്ക് പുതിയ സ്പോണ്‍സറെ കണ്ടെത്തി രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്ത് താമസിക്കാമെന്ന് അധികൃതര്‍. ഇതിനായി 500 ദിര്‍ഹം ഇമിഗ്രേഷന്‍ ഫീസ് അടച്ച് ആമിര്‍ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കണം.
രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇമിഗ്രേഷന്‍ ഓഫിസുകളിലെത്തി പ്രവേശന വിലക്കില്ലാതെ എക്സിറ്റ് പെര്‍മിറ്റ് നേടാം. എക്സിറ്റ് പെര്‍മിറ്റ് അനുവദിച്ച് 10 ദിവസത്തിനകം മടങ്ങിയാല്‍ മതി. എക്സിറ്റ് പെര്‍മിറ്റിന് 220 ദിര്‍ഹം ഫീസ് അടക്കണം. രേഖകളില്ലാതെ അനധികൃതമായി വന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവേശന വിലക്കോടെ എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് യു.എ.ഇയില്‍ വരാം.
സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ക്ക് ഇമിഗ്രേഷന്‍ ഓഫിസില്‍ 500 ദിര്‍ഹം അടച്ച് റിപ്പോര്‍ട്ട് ഒഴിവാക്കാം. തുടര്‍ന്ന് ഇവര്‍ക്ക് പ്രവേശന വിലക്കില്ലാത്ത എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും. വിസ ഇഷ്യു ചെയ്ത ഇമിഗ്രേഷന്‍ ഓഫിസുകളില്‍ നിന്ന് തന്നെയാണ് എക്സിറ്റ് പെര്‍മിറ്റും അനുവദിക്കുക. അതിനാല്‍ അതത് എമിറേറ്റുകളിലെ ഇമിഗ്രേഷന്‍ അധികൃതരെയാണ് സമീപിക്കേണ്ടത്.
രേഖകള്‍ നിയമാനുസൃതമാക്കിയവര്‍ക്ക് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലന്വേഷണത്തിനും സാധിക്കും. കൂടാതെ ആറ് മാസത്തെ താല്‍ക്കാലിക വിസയെടുക്കാനും ഇവര്‍ക്ക് കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.