
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ടെര്‍മിനല്‍ ഈ മാസം 25 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍ വെയ്സിനു വേണ്ടിയാണ് പ്രത്യേകം ടെര്‍മിനല്‍ നിര്‍മിച്ചത്. ആദ്യഘട്ടത്തില്‍ ജിസിസി അറബ് സെക്റ്ററുകളിലേക്കുള്ള കുവൈത്ത് എയര്‍ വെയ്സ് വിമാനങ്ങളാണ് നാലാം ടെര്‍മിനല്‍ വഴി ഓപ്പറേറ്റ് ചെയ്യുക.
53 ദശലക്ഷം ദിനാര്‍ ചെലവഴിച്ചാണ് പുതിയ ടെര്‍മിനല്‍ പണിതീര്‍ത്തത്. പതിനാലു ഗേറ്റുകളും പാര്‍ക്കിങ് ഏരിയയും ഉള്‍പ്പെടുന്നതാണ് ടെര്‍മിനല്‍. 55000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനലിനുള്ളത്. ജൂലായ് 25 മുതലാണ് പുതിയ ടെര്‍മിനല്‍ വഴി വിമാനസര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങുക.
ആഗസ്റ്റ് പകുതിയോടെ കമ്പനിയുടെ മുഴുവന്‍ സര്‍വീസുകളും ഇങ്ങോട്ടുമാറ്റുമെന്ന് കുവൈത്ത് എയര്‍വെയ്സ് കോര്പറേഷന് അറിയിച്ചു. നാലാം ടെര്‍മിനല്‍ ബുധനാഴ്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് ഔദ്യോഗികമായി രാജ്യത്തിനു സമര്‍പ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.