ലോകത്തെ യാത്രാനിരക്കു കുറഞ്ഞ വിമാനങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മൂന്നാമത്. ഫ്രഞ്ച് വെബ്സൈറ്റായ ‘റിയോ2 ഗോ’ നടത്തിയ സര്‍വേയിലാണ് വിവരം. 200 വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വ്വെ. കിലോമീറ്ററിന് ശരാശരി 0.08 ഡോളറാണ് (5.52 രൂപ) എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനി ഈടാക്കുന്നത്.
യാത്രക്കാര്‍ക്ക് ഹാന്റ്ബാഗിലാക്കി വിമാനത്തിനുളളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. പുതുതായി ചില സാധനങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജൂണ്‍ മുപ്പത് മുതല്‍ 350 മില്ലി അഥവാ 12 ഔണ്‍സില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയ്യില്‍ കരുതാനാവില്ല. കുഞ്ഞുങ്ങള്‍ ഒപ്പമില്ലെങ്കില്‍ ബേബി ഫുഡ് ഫുഡ് അനുവദിക്കില്ല.
വിദേശത്തു മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സംവിധാനം വരുന്നു. ഒരു മാസത്തിനകം ആംബുലന്‍സ് സംവിധാനം യാഥാര്‍ഥ്യമാകുമെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന് നമ്പൂതിരി ഉറപ്പുനല്‍കിയതായി പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവ് അഷ്റഫ് താമരശ്ശേരി പറഞ്ഞു.
ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷൻ ഈ വർഷം 25 വിദ്യാർത്ഥികൾക്ക് സൗജന്യമായി Bsc Nursing കോഴ്സ് പഠിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു.
സ്വകാര്യ മേഖലയിലെ കമ്പനികള്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകളെ വിദേശത്തുനിന്നു കൊണ്ടുവരുന്നതിന് പുതിയ ഉപാധി ഏര്‍പ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍. നിശ്ചിത ക്വോട്ടയിലും അധികം ആളുകളെ വിദേശത്ത് നിന്ന് അധികമായി കൊണ്ടുവരാന്‍ ഇതുപ്രകാരം 250 ദിനാര്‍ വീതം അധിക ഫീസ് നല്‍കണം.
ഗാര്‍ഹിക ത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്ത് സര്‍ക്കാരിന് കീഴിലുള്ള അല്‍ ദുര്‍റ കമ്പനിയും കേരളത്തിലെ നോര്‍ക്ക റൂട്ട്സും തമ്മില്‍ ധാരണയിലെത്തി. 500 വനിതകളെ തെരഞ്ഞെടുത്തു വീട്ടുജോലിക്ക് പരിശീലനം നല്‍കുന്നതിനാണ് കരാര്‍. 30 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം.
പ്രവാസി സംഘടനകള്‍ക്ക് രജിസ്ട്രേഷന് അനുവദിക്കുന്നതില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി സംഘടനകളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. എംബസി വെബ്സൈറ്റില്‍ 280 സംഘടനകള്‍ നിലവിലുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 96 സംഘടനകള്‍ മാത്രമേ ഉള്ളൂ.
രാജ്യത്തെ മുഴുവന്‍ വിദേശികളെയും സ്മാര്‍ട് ആക്കാന്‍ പദ്ധതി വരുന്നു. വ്യക്തിഗത വിവരങ്ങള്‍ മുഴുവന്‍ സിവില്‍ ഐഡി കാര്‍ഡിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. തുടക്കമെന്ന നിലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം ഇ-സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതിക്ക് തുടക്കമായി.
ചെറിയ വാഹനാപകടങ്ങളില്‍ ഇനി തെളിവെടുപ്പ് നടപടികള്‍ പൊലീസ് സ്റ്റേഷനില്‍ തീര്‍പ്പാക്കാം. മരണമോ ഗുരുതര പരിക്കോ ഇല്ലാത്ത ചെറിയ വാഹനാപകടങ്ങളാണ് ഇത്തരത്തില്‍ തീര്പ്പാക്കാവുന്നത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിയമഭേദഗതി പ്രാബല്യത്തിലായി. ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തിലായത്. മറ്റിടങ്ങളിലേക്കും വൈകാതെ വ്യാപിപ്പിക്കും.
യുഎഇയ്ക്ക് പിന്നാലെ ബഹറിനിലും വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്കാന് ഒരുങ്ങുന്നു. വിദേശികള്‍ക്ക് സ്വന്തം സ്പോണ്സര്ഷിപ്പില് രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് രാജ്യം നല്കാന് ഒരുങ്ങുന്നത്.