പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴു മുതല്‍ ഒമ്പത് വരെ ബംഗളുരുവില്‍ നടക്കും. ബംഗളുരു ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്റ്റിലാണ് കൺവെൻഷൻ നടക്കുക.
സ്പെയിനിലെ ലാസ് പാല്‍മാസില്‍ നിന്ന് വാഴ്സയിലേക്ക് പോയ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെക്കോസ്ലോവോക്യയിലെ പ്രാഗിലിറക്കി. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബ് ഭീഷണിയുണ്ടെന്ന് പൈലറ്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ ചെക്ക് അധികൃതര്‍ അനുവദിച്ചത്.
നിഷു നദിയ്ക്ക് കുറുകെ ചൈനയിലെ യുനാന്‍, ഗൈസൗവ് എന്നീ പ്രവശ്യകളെ ഒന്നിപ്പിക്കുന്നതാണ് പാലം. ലോകത്തിലെ ഏറ്റവും വലിയ പാലമായിരുന്ന സിദ്ദു റിവര്‍ ബ്രിഡ്ജിന്റെ ഒന്നാം സ്ഥാനത്തെ കടത്തിവെട്ടിയാണ് ചൈനയില്‍ തന്നെ അടുത്ത പാലം ഉയര്‍ന്നിരിക്കുന്നത്. ബെയ്പന്ജിയാങ് എന്ന് പേര് നല്‍കിയിട്ടുള്ള നദിക്ക് നിരപ്പില്‍ നിന്ന് 565 മീറ്റര്‍ ഉയരമാണുള്ളത്. 1.023 ബില്യണ്‍ യുവാന്‍ ആണ് പാല നിര്‍മ്മാണത്തിന് ചെലവായത്.
ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഇംഗ്ലണ്ടിലെ ഒക്സഫോര്‍ഡ് ഷെയര്‍ വസതിയിലായിരുന്നു ജോര്‍ജ് മൈക്കലിന്റെ അന്ത്യം. 1984 മുതല്‍ പോപ്പ് ഗാനരംഗത്ത് നിറഞ്ഞ് നില്ക്കുന്ന മൈക്കല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കലാകാരന്മാരില് ഒരാളായിരുന്നു.
ബത് ലഹേമിലെ കാലിതൊഴുത്തില് യേശു ക്രിസ്തു ജനിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ക്രിസ്മസ്. ഡിസംബറിന്റെ തുടക്കം മുതല്‍ ക്രിസ്മസ് ആഘോഷത്തിനുളള ഒരുക്കത്തിലാണ് ക്രൈസ്തവ വിശ്വാസികള്‍. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളാലും ക്രിസ്മസ് ട്രീകളാലും അലംകൃതമായി. ഉണ്ണിയേശുവിന്റെ തിരുപിറവി അറിയിക്കാന്‍ വഴികാട്ടിയായ നക്ഷത്രത്തിന്റെ ഓര്‍മയില്‍ എവിടെയും നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞുകഴിഞ്ഞു.
മാള്‍ട്ടീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിമാനത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അജ്ഞാതര്‍ വിമാനം റാഞ്ചിയതെന്നും പിന്നീട് ഇവരുടെ നിര്‍ദ്ദേശ പ്രകാരം വിമാനം മാള്‍ട്ടയിലേക്ക് ഇറക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനം റാഞ്ചിയതായി മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് സ്ഥിരീകരിച്ചു. രണ്ട് പേരടങ്ങുന്ന സംഘമാണ് വിമാനം റാഞ്ചിയതെന്നാണ് സൂചന.
ജനുവരി മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രീ അറൈവല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. നിലവില്‍ ഇന്ത്യക്കാര്‍ക്ക് ഹോങ്കാങ് സന്ദര്‍ശിക്കുന്നതിന് വിസയുടെ ആവശ്യമില്ല. 14 ദിവസം വരെ ഹോങ്കോങ്ങില്‍ തങ്ങുന്നതിന് പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രവേശനം അനുവദിച്ചിരുന്നു.
ഐഎസ് ഉറക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ അളവില്‍ വായു അകപ്പെടാറുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് ഇത് പരിശോധിച്ച് ഭൂമിയില്‍ നൂറുവര്ഷങ്ങള്ക്കും ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പുവരെയുണ്ടായിരുന്ന താപനില എത്രയായിരുന്നുവെന്ന് കണ്ടുപിടിക്കാം.
ഇന്ത്യയില്‍ അടുത്തിടെ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെ ചുവടു പിടിച്ച് പാകിസ്താനും നോട്ടുകള്‍ അസാധുവാക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ വിനിമയം ചെയ്യുന്ന 5,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രമേയം പാകിസ്താന് സെനറ്റ് ഇന്നലെ പാസാക്കി.
ചോക്കിംഗ് മൂലമുണ്ടാകുന്ന ശ്വാസതടസത്തിനുള്ള പ്രഥമശുശ്രൂഷ മാര്‍ഗമായ ‘ഹൈംലിക് മന്യൂവര്‍’ കണ്ടുപിടിച്ച വിഖ്യാത ഡോക്ടര്‍ ഹെന്‍ട്രി ജൂഡോ ഹൈംലിക്(96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു സിന്‍സിനാറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.