Currency

ലോകത്തിലെ ഏറ്റവും വലിയ പാലം ചൈനയില്‍ ഗതാഗതത്തിനായി തുറന്നു

സ്വന്തം ലേഖകന്‍Friday, December 30, 2016 1:08 pm

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ പാലം ചൈനയില്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. നിഷു നദിയ്ക്ക് കുറുകെ ചൈനയിലെ യുനാന്‍, ഗൈസൗവ് എന്നീ പ്രവശ്യകളെ ഒന്നിപ്പിക്കുന്നതാണ് പാലം. ലോകത്തിലെ ഏറ്റവും വലിയ പാലമായിരുന്ന സിദ്ദു റിവര്‍ ബ്രിഡ്ജിന്റെ ഒന്നാം സ്ഥാനത്തെ കടത്തിവെട്ടിയാണ് ചൈനയില്‍ തന്നെ അടുത്ത പാലം ഉയര്‍ന്നിരിക്കുന്നത്. ബെയ്പന്‍ജിയാങ് എന്ന് പേര് നല്‍കിയിട്ടുള്ള നദിക്ക് നിരപ്പില്‍ നിന്ന് 565 മീറ്റര്‍ ഉയരമാണുള്ളത്. 1.023 ബില്യണ്‍ യുവാന്‍ ആണ് പാല നിര്‍മ്മാണത്തിന് ചെലവായത്.

Beipanjiang-Bridge2

മൂന്ന് വര്‍ഷമാണ് പാലം നിര്‍മ്മിക്കുന്നതിനായി എടുത്തത്. സെപ്തംബറിലാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയായത്. 1000 എഞ്ചിനിയര്‍ന്മാരും ടെക്‌നിഷ്യന്മാരും ജോലിയിലുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ചൈനയിലെ തന്നെ ഗ്ലാസ് തൂക്കുപാലം ആഗസ്റ്റ് 20 നാണ് പ്രവര്‍ത്തമാരംഭിച്ചത്. എന്നാല്‍ ടൂറിസ്റ്റുകളുടെ തള്ളികയറ്റം മൂലം രണ്ടാഴ്ചയ്ക്ക് ശേഷം പാലം അടച്ചിടേണ്ടി വന്നിരുന്നു.

Beipanjiang-Bridge3

Beipanjiang-Bridge4


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x