ലോകത്തുള്ള 360 കോടി ജനങ്ങളുടെ കൈവശമുള്ളതിനേക്കാള്‍ സ്വത്ത് ഈ എട്ടു പേരുടെ കയ്യില്‍ ഉണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലോകത്തിലെ അതിസമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്ന് ഓക്സ്ഫാം വിശകലന റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഖത്തര്‍ എയര്‍വെയ്സ്, എത്തിഹാദും, എമിറേറ്റ്സുമാണ് ജെറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡാറ്റ ഇവാല്യൂഷന്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പട്ടികയില്‍ ഇടം നേടിയത്. നാലാം സ്ഥാനവുമായി ഖത്തര്‍ എയര്‍വെയ്സ് ആണ് മിഡില്‍ ഈസ്റ്റില്‍ മുന്നിലുള്ളത്. എമിറേറ്റ്സ് എയര്‍ലൈന്‍സിന് ഏഴാം സ്ഥാനവും, എത്തിഹാദ് ഐര്വേയ്സിന് എട്ടാം സ്ഥാനവുമാണുള്ളത്.
ഗവേഷണശാലയില്‍ ഭൂമിയുടെ കാമ്പിലെ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ഭൂമിയുടെ കാമ്പിലെ 85% ഇരുമ്പും 10% നിക്കലുമെന്നായിരുന്നു കണക്ക്. ശേഷിക്കുന്ന അഞ്ചു ശതമാനം സിലിക്കണ്‍ ആണെന്നാണ് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. തൊഹോക്കു സര്‍വകലാശാലയിലെ എയ്ജി ഒഹ്താനിയാണു കണ്ടെത്തലിനു പിന്നില്‍.
കഴിഞ്ഞ നാല് വർഷമായി ബെയ്റൂട്ട് സ്വദേശിയായ ഒരാൾക്ക് മാത്രമാണ് യുപിയിൽ ഓവർസീസ് വോട്ട് ഉള്ളത്. 11,846 ഓവർസീസ് വോട്ടർമാരാണ് ഇന്ത്യയിൽ ആകെയുള്ളത്. ഇതിൽതന്നെ 98.64 ശതമാനം പ്രവാസികളും കേരളത്തിൽ വോട്ടുള്ളവരാണ്.
വ്യാപകമായിക്കൊണ്ടിരിക്കുന്ന അമിതകൊഴുപ്പ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം നടത്തിയ ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. സാധാരണ തൂക്കം മാത്രമുള്ള ആളുകളിലും ഇത്തരം കൊഴുപ്പ് കാണാമെന്നും ഇത് ആരോഗ്യത്തെ ഹാനീകരമായ രീതിയില്‍ ബാധിച്ചെക്കാമെന്നും പഠനത്തിന് നേതൃത്വം നല്കിയ ഗവേഷകന് മഫടോണ് പറഞ്ഞു.
ഡിമെന്‍ഷ്യ ബാധിതരില്‍ 10 ശതമാനവും തിരക്കേറിയ റോഡുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരാണെന്ന് പഠനം പറയുന്നു. ഗവേഷകര്‍ കാനഡയിലെ രണ്ടു മില്യണ്‍ പേരില്‍ 11 വര്‍ഷമായി നടത്തിയ പഠനത്തില്‍ വായു മലിനീകരണവും ഗതാഗതത്തിരക്കുമൂലമുള്ള ശബ്ദമലിനീകരണവും തലച്ചോര്‍ ക്ഷയിക്കുന്നതിന് കാമരണമാകുന്നുവെന്ന് കണ്ടെത്തി.
വ്യാജ വാര്‍ത്തകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ സംവിധാനം വരുന്നു. സാങ്കേതിക വിദഗ്ധനായ ഡാനിയേല്‍ സിറാഡ്സ്കി ആണ് ബിഎസ് ഡിറ്റക്ടര്‍ എന്ന പുതിയ സംവിധാന സഹായം വികസിപ്പിച്ചെടുത്തത്. ഗൂഗിള്‍, ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളെല്ലാം ഈ ഡിറ്റക്ടര്‍ പ്ലഗ് ഇന്‍ ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞാല്‍ അത്തരം ലിങ്കുകള്‍ സോഷ്യല്‍ മീഡിയകള്‍ ബ്ലോക്ക് ചെയ്യും.
ലോകത്തിലെ രാജ്യങ്ങളും സ്വതന്ത്യഭരണ പ്രദേശങ്ങളും അടക്കം 218 പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനം അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ടിന്റെ മൂല്യം വിലയിരുത്തി ഹെന്‍ലി പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ 177 രാജ്യങ്ങളിലേക്കും വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്നതാണ് ജര്‍മ്മന്‍ പാസ്പോര്‍ട്ട്. 176 രാജ്യങ്ങളുമായി സ്വീഡന് തൊട്ടുപിന്നിലുണ്ട്.
ഐറിഷ് ശാസ്ത്രജ്ഞരാണ് ‘മെസെന്ററി’ (Mesentery) എന്നറിയപ്പെടുന്ന പുതിയ അവയവം കണ്ടെത്തിയത്. ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് മെസെന്ററിയെ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത് ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.
യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഈ അത്ഭുത യാത്രയ്ക്ക് സാക്ഷിയായത്. പുതുവത്സര ദിനമായ ജനുവരി ഒന്നിന് ഷാങ്ഹായില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഒരു ദിവസം പിന്നിലേക്ക് യാത്ര ചെയ്ത് 2016 ഡിസംബര്‍ 31ന് ലാന്‍ഡ് ചെയ്തത്. യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ യു.എ 890 ബോയിംഗ് 787909 വിമാനത്തിനാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്.