പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായി ആദ്യമായി സൗദിയില്‍ നിയമിതരായ നോര്‍ക്ക റൂട്ട്സ് മലയാളി കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു. സൗദിയിലെ ലീഗല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് പരമാവധി നിയമ സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് ചുമതലയേറ്റ ഇരുവരും പറഞ്ഞു.
സ്ഥിര നിയമനത്തിന് പകരം കരാര്‍ വ്യവസ്ഥയിലാകും നിയമനം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരെ കുവൈത്ത് നിയമിക്കുന്നത്. ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്മെന്റ്.
ദുബായ് സൈക്കിള്‍ ചലഞ്ച് നടക്കുന്നതിനാലാണ് റോഡുകള്‍ അടച്ചിടുന്നത്. 100 കിലോമീറ്റര്‍ ദൂരത്തില്‍ നടക്കുന്ന ചലഞ്ച് തുടങ്ങുന്നതും അവസാനിക്കുന്നതും ദുബായ് മോട്ടോര്‍ സിറ്റിയിലെ ദുബായ് ഓട്ടോഡ്രോമില്‍ നിന്നാണ്. സൈക്കിള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നവരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിശ്ചിത സമയങ്ങളില്‍ റോഡുകള്‍ അടച്ചിടുന്നത്.
അറബ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നതിന് ടൂറിസ്റ്റ് കാര്‍ഡ് അനുവദിക്കുമെന്ന് അറബ് ഓര്ഗനൈസേഷന് ഓഫ് ടൂറിസം വ്യക്തമാക്കി. അറബ് വിനോദ സഞ്ചാരികള്‍ക്ക് അറബ് രാജ്യങ്ങള്‍ക്കിടയില്‍ യഥേഷ്ടം സഞ്ചരിക്കുവാന്‍ അനുവദിക്കുന്നതാണ് പുതിയ ടൂറിസ്റ്റ് കാര്‍ഡ് പദ്ധതി. പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുവാന്‍ പാസ്പോര്‍ട്ട് നിര്ബന്ധമല്ലാതാകും.
ഓസ്ട്രേലിയയില്‍ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച വിസ നിയമമാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. ഇതോടെ പോയിന്റ് സമ്പ്രദായത്തിലും മാറ്റം വരും. വന്‍ നഗരങ്ങളിലെ ജനപ്പെരുപ്പം കുറയ്ക്കാനും, ഓസ്ട്രേലിയയുടെ മറ്റു പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുമായാണ് ഒരു വര്‍ഷം മുമ്പ് നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.
വിദേശ ജോലിക്കാര്‍ക്കായി പുതുതായി ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും ഇനിമുതല്‍ തൊഴിലാളികളുടെ വിസകള്‍ ഇഷ്യൂ ചെയ്യുക. അടുത്ത മാസത്തോടെ പദ്ധതി നടപ്പാക്കും. തൊഴിലാളികളുടെ വര്‍ധനവ് കണക്കിലെടുത്ത് ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലാണ് ആദ്യം പരീക്ഷ നടപ്പാക്കുക. വിദേശ തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍രംഗത്ത് ഗുണമേന്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുള്ളതാണ് പുതിയ പദ്ധതി.
സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഓസ്ട്രേലിയയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം കുടിയേറ്റകാര്യ വകുപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഗ്ലോബല്‍ ടാലന്റ് സ്കീം എന്ന പേരിലാണ് കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ പദ്ധതി തുടങ്ങിയത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് വിദേശത്തുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അതിവേഗം പെര്‍മനന്റ് റെസിഡന്‍സി നല്കുന്ന പുതിയ പദ്ധതി തുടങ്ങിയിരിക്കുന്നത്.
സൗദി അറേബ്യയിലെ ദമ്മാമില്‍ അല്‍ മൗസാത്ത് മെഡിക്കല്‍ സര്‍വീസസ് കമ്പനി ആശുപത്രിയിലേക്കാണ് നിയമനം. ബി.ടെക്ക് കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, സേഫ്റ്റി എന്‍ജിനീയറിംഗ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഡിഗ്രി കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. യോഗ്യതയുള്ള 30 നും 35 നും മധ്യേ പ്രായമുള്ള പുരുഷന്മാര്ക്കാണ് അവസരം.
മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷയേകി അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്സും ഷാര്‍ജയുടെ എയര്‍ അറേബ്യയും ചേര്‍ന്ന് ‘എയര്‍ അറേബ്യ അബുദാബി’ എന്ന പേരില്‍ ബജറ്റ് വിമാനസര്‍വീസ് തുടങ്ങുന്നു. ജെറ്റ് എയര്‍വേയ്സ് നിര്‍ത്തിയതിനെ തുടര്‍ന്നു യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ കേരള നിയമസഭാ കോംപ്ലക്സില്‍ ചേരും. ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സും തൊഴില്‍ മേളയും ഡിസംബര്‍ 7-ന് കൊച്ചിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.