വിദേശികള്‍ക്ക് ഇഖാമ കാലാവധി കഴിഞ്ഞാലും പുതുക്കി നല്‍കുമെന്ന് അധികൃതര്‍. വിദേശത്തായിരിക്കെ തന്നെ അത്തരക്കാരുടെ ഇഖാമ പുതുക്കി നല്കാന് തീരുമാനം. തൊഴില്‍ വീസയിലുള്ളവര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 6 മാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിയേണ്ടി വന്നവരാണെങ്കിലും പ്രത്യേക പരിഗണന ലഭിക്കും.
കോവിഡ് 19 നെതിരെയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ ഒരുമാസത്തേക്ക് സ്കൂളുകള്‍ അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പൊതുപരീക്ഷയുടെ പ്രാധാന്യവും വിദ്യാര്‍ഥികളുടെ ഭാവിയും കണക്കിലെടുത്താണ് ഉപാധികളോടെ പരീക്ഷ നടത്താന്‍ മന്ത്രാലയം അനുമതി നല്‍കിയത്. ഒരു ഹാളില്‍ 15 വിദ്യാര്‍ത്ഥികളെ വീതമായിരിക്കും അനുവദിക്കുക.
ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കില്‍ കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ്. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെല്‍ത് സെന്ററുകളില്‍ നിന്നാണ് കോവിഡ് 19 ബാധിതരല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. കുവൈത്ത് എംബസി ഇല്ലാത്ത രാജ്യങ്ങളില്‍ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ച ഹെല്‍ത്ത് സെന്ററുകളുടെ സര്‍ട്ടിഫിക്കറ്റ് മതി.
പണം സ്വീകരിക്കുവാൻ അപരിചിതർക്ക് സ്വന്തം അക്കൗണ്ട് നമ്പർ ഒരു കാരണവശാലും നൽകരുത്. അപരിചിതരുടെ പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ചു ഗൾഫ് നാടുകളിലെ ജയിലുകളിൽ കിടക്കുന്നവരുടെ എണ്ണം കൂടുകയാണ്. സൗദിയിൽ കഴിഞ്ഞ ദിവസം ജയിൽ മോചിതനായ മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വേദേശിയായ സക്കീർ ഹുസൈന്റെ അനുഭവമാണ് —
പവൻ ദൂത് എന്ന പേരിൽ രണ്ട് ബസുകളാണ് തുടക്കത്തിൽ സർവീസ് നടത്തുന്നത്. ആലുവ മെട്രോസ്റ്റേഷനിൽ നിന്നും പുലർച്ചെ 5 നു ആദ്യ ബസ് സർവീസ് ആരംഭിക്കും. കൊച്ചി വിമാനത്താവളത്തിൽ നിന്നും ആദ്യ സർവീസ് 5 .40 am നു തുടങ്ങും. ഓരോ 40 മിനിറ്റിലും ബസ് സർവീസ് ലഭ്യമാണ്.
ഇത്തരം വിദേശികളെ നിയമപരമായ നടപടിക്ക് വിധേയമാക്കും. ഇഖാമ കാലാവധി കഴിയുന്നതിനു മുമ്പ് പുതുക്കാതിരുന്നാല്‍ ആദ്യ പ്രാവശ്യം 500 റിയാല്‍ പിഴ ചുമത്തും. വീണ്ടും ആവര്‍ത്തിക്കുന്ന പക്ഷം 1000 റിയാലായി പിഴ സംഖ്യ ഉയരുമെന്നും മൂന്നാം പ്രാവശ്യവും കാലാവധി കഴിയുന്നതിന് മുമ്പായി പുതുക്കിയിട്ടില്ലെങ്കില്‍ രാജൃത്ത് നിന്നും നാടുകടത്തുമെന്നും പാസ്പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്കി.
സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സോ അന്താരാഷ്ട്ര ലൈസന്‍സോ ഉണ്ടെങ്കില്‍ സൗദിയില്‍ വാഹനം ഓടിക്കാന്‍ അനുമതി. ഇത്തരം ലൈസന്‍സുകള്‍ കാലാവധിയുള്ളതായിരിക്കണം. അതേസമയം സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം വരെയാണ് ഇങ്ങനെ വാഹനം ഓടിക്കാന്‍ അനുമതിയുള്ളതെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
കോണ്‍സുലേറ്റില്‍ നടന്നിരുന്ന ഓപ്പണ്‍ ഹൗസിന്റെ വേദി പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലാണ് കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ചെറിയ കാലയളവില്‍ ജോലിക്കോ വിനോദ പരിപാടികള്‍ക്കോ ബന്ധുക്കളെ സന്ദര്‍ശിക്കാനോ സംയുക്ത വിസ ഉപയോഗിക്കാനാവും. വിസ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളിലേക്കും ഇലക്ട്രോണിക് വിസകള്‍ അനുവദിക്കപ്പെട്ട രാജ്യങ്ങള്‍ വ്യത്യസ്ഥമായതിനാല്‍ സാങ്കേതിക, നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിസ സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നും ഹൈഫ പറഞ്ഞു.
പുതുവത്സരാഘോഷവും ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ തിരക്കും കണക്കിലെടുത്താണ് കൂടുതല്‍ മെട്രോ സര്‍വീസ്. പൊതുജനങ്ങള്‍ക്ക് പുതുവത്സരാഘോഷം നടക്കുന്നയിടങ്ങളില്‍ വേഗമെത്താന്‍ ഇതു സഹായകമാകും. വിമാനത്താവളത്തിലേക്കും കൂടുതല്‍ സര്‍വീസുണ്ടാകും.