
റിയാദ്: പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായി ആദ്യമായി സൗദിയില്‍ നിയമിതരായ നോര്‍ക്ക റൂട്ട്സ് മലയാളി കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു. സൗദിയിലെ ലീഗല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് പരമാവധി നിയമ സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് ചുമതലയേറ്റ ഇരുവരും പറഞ്ഞു.
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന കണ്ണൂര്‍ മടമ്പം സ്വദേശി അഡ്വകറ്റ് വിന്‍സണ്‍ തോമസ്, ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അഡ്വക്കറ്റ് നജ്മുദ്ദീന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ലീഗല്‍ കണ്‍സല്‍ട്ടന്റുമാരായി നിയമിതരായത്. നോര്‍ക്കയുടെ ഇമെയിലിലോ ടോള്‍ ഫ്രീ നമ്പറിലോ ലഭിക്കുന്ന പരാതികളാണ് ഇവര്‍ നേരിട്ട് ഏറ്റെടുക്കുക. നിലവില്‍ നിയമ പ്രശ്നങ്ങളില്‍ ഇടപെട്ട് വരുന്ന സാമൂഹ്യ പ്രവര്‍ത്തകരെ കൂടി വിശ്വാസത്തിലെടുത്താണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുകയെന്നും ഇരുവരും പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.