നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാല്‍, നാട്ടില്‍ നിന്ന് വരുന്നവരും യാത്ര മാറ്റിവെക്കണം. സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരണമെന്നും എംബസി അറിയിച്ചു. എത്തേണ്ട രാജ്യത്തിന്റെ യാത്രാ നിബന്ധനകള്‍ ശരിയായി മനസിലാക്കി വേണം യാത്ര ചെയ്യാന്‍. വരുന്നവര്‍ കൂടുതല്‍ പണം കൈയില്‍ കരുതുകയും വേണം.
ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന് എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം.
എയര്‍ ഇന്ത്യക്കു പുറമെ മറ്റു പല വിമാന കമ്പനികളും വണ്‍വേക്ക് മികച്ച ഓഫറാണ് നല്‍കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് ഏതാണ്ട് 300 ദിര്‍ഹത്തിന് ടിക്കറ്റ് ലഭിക്കും. നികുതി ഉള്‍പ്പെടെ കുറഞ്ഞ നിരക്കാണ് ബജറ്റ് എയര്‍ലൈന്‍ കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്നത്. 30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ അടക്കം 8 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കുന്നുണ്ട്.
യുഎഇയില്‍ കോവിഡ് വാക്സീന് സ്വീകരിക്കാനുള്ള പ്രായപരിധി 16 വയസ്സാക്കി കുറച്ചെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നേരത്തെ 18 വയസായിരുന്നു വാക്സീന് സ്വീകരിക്കാനുള്ള കുറഞ്ഞ പ്രായപരിധി. കൂടുതല്‍ പേര്‍ക്കു വാക്സീന് ലഭ്യമാക്കി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം.
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കൊവാക്സിനുമാണ് ആദ്യം നല്‍കുന്നത്. രണ്ട് വാക്സീനുകളും ഇന്ത്യയില്‍ തയ്യാറാക്കിയതാണ്. ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം നല്‍കുമെന്നും വാക്സീന് ദൗത്യത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഒരുകോടി ആരോഗ്യ പ്രവര്‍ത്തകരടക്കം മൂന്നുകോടി മുന്നണിപ്പോരാളികള്‍ക്കാണ് വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന.
രാജ്യത്ത് കൊവിഡ് വാക്സീന് കുത്തിവയ്പ്പ് നാളെ തുടങ്ങും. മൂന്നുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സീന് നല്‍കുന്നത്. പ്രധാനമന്ത്രിയാണ് വാക്സീന് വിതരണം ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കും. രാജ്യമൊട്ടാകെ 2,934 വാക്സീനേഷന് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
വാക്സിന് സൂക്ഷിക്കാന്‍ 29,000 കോള്‍ഡ് സ്റ്റോറേജുകള്‍ ഒരുക്കിയിട്ടുണ്ട്. നാല് മെഗാ സംഭരണശാലകള്‍ ഒരുക്കിയിട്ടുണ്ട്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള നാലിടത്താണ് പ്രധാന സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 37 വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ കോ-വിന് അപ്പില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ജനുവരി 23 വരെ ഓരോ ആഴ്ചയിലും 15 വിമാനങ്ങള്‍ വീതമായിരിക്കും സര്‍വീസ് നടത്തുക. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാകും സര്‍വീസ്. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡി.ജി.സി.എ ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു വിലക്ക്.
പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് വാക്സിന്റെ ഡ്രൈ റണ്‍ നടത്തും. വാക്സിന് കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടതും കുത്തിവെപ്പ് സംബന്ധിച്ച് ക്രമീകരണങ്ങളും വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തില്‍ പരിശോധനക്ക് വിധേയമാകും. വാക്സിനേഷനായി പുറത്തിറക്കിയ മാര്‍ഗരേഖ ഫലപ്രദമാണോ എന്ന് കണ്ടെത്താന്‍ ഡ്രൈ റണ്‍ പ്രക്രിയ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും.
പത്ത് ദിവസമായിരിക്കും ഒമാനില്‍ തങ്ങാന്‍ അനുമതിയുണ്ടാവുക. വിസാ രഹിത പ്രവേശനം കര്‍ശന നിബന്ധനകളോടെയാകും നടപ്പിലാക്കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പാസ്പോര്‍ട്ട് ആന്റ് റെസിഡന്‍സ് വിഭാഗം കേണല്‍ അല്‍ സുലൈമാനി പറഞ്ഞു.