Currency

യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് ടിക്കറ്റ് നിരക്ക് ഇളവുമായി വിമാന കമ്പനികള്‍; ബാഗേജിലും ഇളവ്

സ്വന്തം ലേഖകന്‍Saturday, January 30, 2021 6:59 pm
air-india
Villa-kochi-Kerala

ദുബായ്: യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവ്. എയര്‍ ഇന്ത്യക്കു പുറമെ മറ്റു പല വിമാന കമ്പനികളും വണ്‍വേക്ക് മികച്ച ഓഫറാണ് നല്‍കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് ഏതാണ്ട് 300 ദിര്‍ഹത്തിന് ടിക്കറ്റ് ലഭിക്കും. നികുതി ഉള്‍പ്പെടെ കുറഞ്ഞ നിരക്കാണ് ബജറ്റ് എയര്‍ലൈന്‍ കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്നത്. 30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ അടക്കം 8 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കുന്നുണ്ട്.

ജനുവരി ആദ്യവാരം ഉയര്‍ന്ന നിരക്കായിരുന്നു ദുബായില്‍ നിന്ന് കേരളത്തിലേക്ക്. 700 ദിര്‍ഹം വരെ വണ്‍വേ നിരക്കായി ഈടാക്കിയിരുന്നു. അതാണിപ്പോള്‍ പകുതിയായി കുറഞ്ഞത്. ബിസിനസ് ക്ലാസ്സിനു 1230 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. മാര്‍ച്ച് അവസാനം വരെ കുറഞ്ഞ നിരക്ക് തുടരും. തിങ്കളാഴ്ചകളില്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും ഞായറാഴ്ചകളില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുമാണ് എയര്‍ ഇന്ത്യ സര്‍വീസുള്ളത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയും റാസല്‍ഖൈമയില്‍ നിന്ന് സ്‌പൈസ് ജെറ്റും 300-350 ദിര്‍ഹത്തിന് കേരള സെക്ടറിലേക്കു സര്‍വീസ് നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x