Currency

ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവ്; ഏഴുദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി

സ്വന്തം ലേഖകന്‍Sunday, January 31, 2021 1:40 pm

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം.

ബ്രിട്ടനില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തില്‍ പടരുകയും ചെയ്ത സാഹചര്യത്തിലാണ് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. നേരത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x