എട്ട് വയസില്‍ താഴെയുള്ളവരുടേയും 60 വയസിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് അറിയിച്ചത്. പാസ്പോര്‍ട്ട് ഫീസില്‍ 10 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതുതായി നല്കുന്ന പാസ്പോര്‍ട്ടുകളില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ടു ഭാഷകള്‍ ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ പാസ്പോര്ട്ടുകള് ഇംഗ്ലീഷില്‍ മാത്രമാണ് അച്ചടിച്ചിരുന്നത്.
വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിനു വേണ്ടിയാണ് ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ചു നൽകുന്ന പ്രവർത്തി നിർത്തലാക്കുന്നത്
മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തതെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവര്‍ഷം 14, 061ഉം കുട്ടികള്‍ക്കെതിരായ പീഡനങ്ങളില്‍ 2899 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടു മുമ്പുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 12,383 ഉം 13,880 ഉം കേസുകളായിരുന്നു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍പ്പെട്ടവ.
ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ 68.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം വരുന്ന തുകയാണ് ഒരു വര്‍ഷത്തിനിടെ വിദേശ ഇന്ത്യക്കാര്‍ അയച്ചത്.
28-ാംവയസിൽ പാർലമെന്റംഗമായ അദ്ദേഹം ആരോഗ്യമന്ത്രിയായും (2014-16), ഗതാഗതം, ടൂറിസം, സ്പോർട്സ് മന്ത്രിയായും (2011-14) പ്രവർത്തിച്ചിട്ടുണ്ട്. ലിയോയുടെ പിതാവ് മുംബൈ സ്വദേശിയും മാതാവ് അയര്‍ലന്‍ഡുകാരിയുമാണ്.
നാഷണല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യക്കാരിയായ അനന്യ വിനയ് പ്രവാസി മലയാളികളുടെ ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ്
വിമാന യാത്ര നിരക്കുകള്‍ 1,099 രൂപയ്ക്കും രാജ്യാന്തര സര്‍വീസുകള്‍ 2,999 രൂപയ്ക്കുമാണ് ആരംഭിക്കുന്നത്. കുറഞ്ഞകാലത്തേക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാലു മുതല്‍ 11 വരെയാണ് ടിക്കറ്റ് ബുക്കു ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 15 മുതല്‍ ഓഗസ്റ്റ് 28 വരെയാണു യാത്രയ്ക്ക് അവസരം.
ഗർഷോം ഫൗണ്ടേഷന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ച ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസിന്റെ ഉത്ഘാടനം പിറവം എംഎൽഎ അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു. എറണാകുളം മണീട് ഗ്രാമപഞ്ചായത്തിലെ ഏഴക്കരനാട് ശ്രാപ്പള്ളിയിലാണ് ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസ് പ്രവർത്തനസജ്ജമായിരിക്കുന്നത്.
ചൈനീസ് നഗരം ഹ്യുനാന്‍ പ്രവിശ്യയിലാണ് ജൂണ്‍ രണ്ടിന് പുതിയ സര്‍വീസ് അവതരിപ്പിച്ചത്. സാധാരണ ട്രെയിനുകളിലെ ഉരുക്ക് ടയറുകള്‍ക്ക് പകരം റബ്ബര്‍ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ നിര്‍മിച്ചിട്ടുള്ള ട്രെയിന്‍ ലോകത്ത് തന്നെ വന്‍ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്.
385 അടിയാണ് വിമാനത്തിന്റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം. 50 അടി ഉയരവും അഞ്ചു ലക്ഷം പൗണ്ട് ഭാരവുമുള്ള വിമാനത്തില്‍ 2,50,000 പൗണ്ട് ഇന്ധനം കയറ്റാനാകും. 2,000 നോട്ടിക്കള്‍ മൈല്‍ ദൂരപരിധിയുള്ള വിമാനത്തിന് 35,000 അടി ഉയരത്തില്‍ പറക്കാനുമാകും.