Currency

ലോകത്തെ ഏറ്റവും വലിയ വിമാനവുമായി പോള്‍ അലന്‍; 2019ല്‍ ആദ്യ പറക്കല്‍

സ്വന്തം ലേഖകന്‍Friday, June 2, 2017 10:56 am

385 അടിയാണ് വിമാനത്തിന്റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം. 50 അടി ഉയരവും അഞ്ചു ലക്ഷം പൗണ്ട് ഭാരവുമുള്ള വിമാനത്തില്‍ 2,50,000 പൗണ്ട് ഇന്ധനം കയറ്റാനാകും. 2,000 നോട്ടിക്കള്‍ മൈല്‍ ദൂരപരിധിയുള്ള വിമാനത്തിന് 35,000 അടി ഉയരത്തില്‍ പറക്കാനുമാകും.

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ വിമാനം ആദ്യമായി ഹാങ്കറിനു പുറത്തിറക്കി. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലന്റെ ഭീമന്‍ വിമാനമാണ് ഹാങ്കറിനു പുറത്തിറക്കിയത്. ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന തരത്തില്‍ നിര്‍മിക്കുന്ന വിമാനത്തിന്റെ ആദ്യ പറക്കല്‍ 2019ല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലിഫോര്‍ണിയയിലെ മരുഭൂമിയിലുള്ള ഹാങ്കറില്‍ വിമാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ചിറകറ്റങ്ങള്‍ക്കിടയില്‍ ഫുട്ബാള്‍ മൈതാനത്തേക്കാള്‍ അകലമുള്ള വിമാനമാണ് നിര്‍മിക്കുന്നത്. 385 അടിയാണ് വിമാനത്തിന്റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം. 50 അടി ഉയരവും അഞ്ചു ലക്ഷം പൗണ്ട് ഭാരവുമുള്ള വിമാനത്തില്‍ 2,50,000 പൗണ്ട് ഇന്ധനം കയറ്റാനാകും. 2,000 നോട്ടിക്കള്‍ മൈല്‍ ദൂരപരിധിയുള്ള വിമാനത്തിന് 35,000 അടി ഉയരത്തില്‍ പറക്കാനുമാകും.

അതേസമയം 28 ചക്രങ്ങളും ആറ് 747 ജെറ്റ് എന്‍ജിനുകളുമുള്ള വിമാനം യാത്രക്കാരെ കയറ്റുക എന്ന ലക്ഷ്യത്തോടെയല്ല നിര്‍മിക്കുന്നത്. ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന തരത്തിലാണ് വിമാനത്തിന്റെ നിര്‍മാണം. പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്നത് ഇന്ധനം ലാഭിക്കാനും കാലാവസ്ഥ പ്രശ്‌നങ്ങള്‍ മറിക്കടക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യ പറക്കല്‍ 2019ല്‍ നടത്താനാകുമെന്ന് വിമാനത്തിന്റെ സി.ഇ.ഒ ജീന്‍ ഫേ്‌ലായിഡ് അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x