Currency

ഇനി ട്രെയിന്‍ റോഡിലൂടെയും ഓടും; തെളിവുമായി ചൈന, വീഡിയോ

സ്വന്തം ലേഖകന്‍Sunday, June 4, 2017 11:19 am
Play

ഹ്യുനാന്‍: ബസിനും കാറിനുമൊപ്പം റോഡിലൂടെ ട്രെയിനും ഓടുമെന്ന് തെളിയിച്ച് ചൈന. ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായിട്ടായിരിക്കുമെന്നിരിക്കെ പരീക്ഷണ ഓട്ടത്തില്‍ റോഡിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു കഴിഞ്ഞു.

ചൈനീസ് നഗരം ഹ്യുനാന്‍ പ്രവിശ്യയിലാണ് ജൂണ്‍ രണ്ടിന് പുതിയ സര്‍വീസ് അവതരിപ്പിച്ചത്. സാധാരണ ട്രെയിനുകളിലെ ഉരുക്ക് ടയറുകള്‍ക്ക് പകരം റബ്ബര്‍ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ നിര്‍മിച്ചിട്ടുള്ള ട്രെയിന്‍ ലോകത്ത് തന്നെ വന്‍ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. ചൈനീസ് റെയില്‍ കോര്‍പ്പറേഷന്‍ 2013 ല്‍ തുടക്കം കുറിച്ച പദ്ധതി 2018 ല്‍ മാത്രമേ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങൂ.

റോഡില്‍ അടയാളപ്പെടുത്തിയിട്ടുള്ള വഴികളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. സെന്‍സറുകളുടെ സഹായത്തോടെയാണ് ഡ്രൈവര്‍ റോഡിലെ വഴികള്‍ തിരിച്ചറിയുക. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗമുള്ള എന്‍ജിനുള്ള ട്രെയിന്‍ പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ട്രെയിനുകള്‍ക്ക് 25 വര്‍ഷ കാലാവധിയാണ് പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x