Currency

പ്രവാസികള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയിലേക്കയച്ചത് 6274 കോടി ഡോളര്‍; 68.6% വര്‍ധന

സ്വന്തം ലേഖകന്‍Friday, June 16, 2017 12:47 pm

ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ 68.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം വരുന്ന തുകയാണ് ഒരു വര്‍ഷത്തിനിടെ വിദേശ ഇന്ത്യക്കാര്‍ അയച്ചത്.

വാഷിങ്ടണ്‍: പ്രവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളര്‍. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് (ഐഎഫ്എഡി) യാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ 68.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം വരുന്ന തുകയാണ് ഒരു വര്‍ഷത്തിനിടെ വിദേശ ഇന്ത്യക്കാര്‍ അയച്ചത്. ഇതില്‍ വലിയൊരു ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. മറ്റു രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ തുക എത്തിയത് അമേരിക്കയില്‍ നിന്നാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x