ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റി അഞ്ചുദിവസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് വിമാനം നിര്‍മിക്കുന്നത് റെനോവ ഗ്രൂപ്പാണ്. ഒറ്റ പൈലറ്റിനുമാത്രം സഞ്ചരിക്കാവുന്ന വിമാനമാണ് തയ്യാറാക്കുന്നത്. ഗ്ലൈഡര്‍ മാതൃകയിലാണ് വിമാനം നിര്‍മിക്കുന്നത്. ഭൂമിയില്‍നിന്ന് പത്തുമൈല്‍ ഉയരത്തില്‍ പറക്കുന്ന വിമാനത്തിന് 120 അടി നീളമുള്ള ചിറകുകളായിരിക്കും ഉണ്ടാവുക.
ചൈനയില്‍ 129 കോടിയാണ് യഥാര്‍ഥ ജനസംഖ്യയെന്നാണ് യി ഫുഷിയാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യ 132 കോടിയാണെന്നും ഇദ്ദേഹം പറയുന്നു. യി ഫുഷിയാന്റെ കണക്കുകള്‍ ശരിയാണെങ്കില്‍ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ വളരെ നേരത്തെ തന്നെ മറികടന്നുകഴിഞ്ഞു.
2016 മാത്രം 31.1 മില്യണ്‍ ഇന്ത്യക്കാരെയാണ് സംഘര്‍ഷവും കലാപവും പ്രകൃതിദുരന്തവും നേരിട്ട് ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വീടുകങ്ങളില്‍ നിന്നും ഓരോ സെക്കന്റിലും ഒരാള്‍ വീതം അപ്രത്യക്ഷരാകുന്നു. ചൈനയില്‍ 7.4 മില്യണ്‍ ജനങ്ങളും ഫിലിപ്പിന്‍സില്‍ നിന്ന് 5.9 മില്യണ്‍ ജനങ്ങളും കഴിഞ്ഞ വര്‍ഷം ഭവനരഹിതരായി സ്വന്തം നാട് ഉപേക്ഷിച്ചു. നാലാംസ്ഥാനത്തുള്ള ഇന്‍ഡോനേഷ്യയില്‍ 1.2 മില്യണ്‍ ജനങ്ങളെയാണ് കലാപവും പ്രകൃതിദുരന്തവും ബാധിച്ചത്.
വാഹനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇലക്ട്രിക് കാറുകളോ സമാന ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളോ വാങ്ങേണ്ടിവരും. ഇലക്ട്രിക് കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നുവേണ്ട വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ വില കുറയുന്നത് പെട്രോളിയം വ്യവസായത്തെ ഇല്ലാതാക്കുമെന്നും ടോണി സെബ ചൂണ്ടിക്കാട്ടുന്നു.
അഞ്ച് ദിവസത്തേക്കാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. മെയ് 23 മുതല്‍ മെയ് 28 വരെയുള്ള കാലയളവിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം. അതേസമയം, 12 രൂപ എന്നത് ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് മാത്രമാണ്.
പ്രധാനമന്ത്രിയാകുന്ന പക്ഷം അയർലണ്ടിന്റെ ചരിത്രത്തിലെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയാകും ലിയോ വരദ്കർ. ജൂണ്‍ രണ്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുക.
നാലുചക്ര വാഹനങ്ങളുടെ (എല്‍.എം.വി) ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇനിയൊരുത്തരവുണ്ടാകുന്നത് വരെ നടപ്പാക്കേണ്ടതില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ്. ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആങ്കുലര്‍ റിവേഴ്സ് പാര്‍ക്കിങ് (പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക) എന്നിവയാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഈ ദ്വീപിന്റെ തീരങ്ങളില്‍ 3.77 കോടി പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് വീപ്പകള്‍ എന്നീ മനുഷ്യനുപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ദ്വീപിന്റെ തീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. ഓരോ ചതുരശ്ര മീറ്ററിലും 671 പ്ലാസ്റ്റിക് വസ്തുക്കള്‍ വീതമുണ്ട്.
പോസ്റ്റ് ഓഫീസുകളില്‍ നിന്നും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും കാര്‍ഡിന്റെ പുതുക്കല്‍ തുടങ്ങിയവ പരിശോധിക്കാനും സംവിധാനം വരുന്നു. ഇതിനായി തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്.
വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിലെ ഫയലുകള്‍ക്ക് ഈ വൈറസുകള്‍ ഭീഷണി സൃഷ്ടിക്കും. പെട്ടെന്ന് കണ്ടെത്തി നശിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പുതിയ വൈറസ് വാണാക്രൈയെക്കാള് നാശം വിതക്കുന്നവയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു വൈറസുകളെ അപേക്ഷിച്ച് ഇവയ്ക്ക് കമ്പ്യൂട്ടറില്‍ പ്രവേശിച്ചാലും പെരുകാനുള്ള ശേഷി കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു.