രാജ്യത്ത് അഴിമതി കുറയുന്നതായി കണക്കുകള്‍ വ്യക്തമാക്കി അന്താരാഷ്ട്ര തലത്തില്‍ അഴിമതി ഇന്‍ഡക്സില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. 176 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്‍ഡക്സില്‍ ഇന്ത്യയ്ക്ക് 40ാം സ്ഥാനമാണുള്ളത്. 2015ല്‍ ഇത് 38 ആയിരുന്നു.
അടുത്ത മാസം ഒന്ന് മുതല്‍ ദുബായ് കൊച്ചി സര്‍വീസ് ആരംഭിക്കും. രാവിലെ 9.15 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12 ന് ദുബായില്‍ എത്തും. ദുബായില്‍ നിന്നും ഉച്ചയ്ക്ക് 1.30 ന് വിമാനം കൊച്ചിയിലേക്ക് തിരിക്കും. വൈകിട്ട് 6.50 ന് കൊച്ചിയിലെത്തും. സര്‍വീസിന് 40 കിലോഗ്രാം സൗജന്യ ബാഗേജ് അടക്കമുള്ള ഓഫറുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതല്‍ ഹോേങ്കാങിലെത്തുന്നവര് നേരത്തെ തന്നെ വിസക്കായി അപേക്ഷിക്കണം. നേരത്തെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ഹോങ്കോങിലെത്തുന്നവര്ക്ക് 14 ദിവസം വരെ ഹേങ്കോങില് താമസിക്കാന്‍ സാധിക്കുമായിരുന്നു.
രണ്ടുവര്‍ഷത്തിനിടെ 24 ശതമാനം വര്‍ധനവാണ് ഇന്ത്യയില്‍നിന്നുള്ള പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെഎല്‍എല്‍ വേള്‍ഡ് എക്കണോമിക്ക് ഫോറം തയാറാക്കിയ പട്ടികയിലാണ് ബംഗളൂരു ഒന്നാമതെത്തിയത്. സാങ്കേതിക വികസനം, നൂതന ആശയ വിനിമയ സൗകര്യങ്ങള്‍, കൂടുതല്‍ ജനസംഖ്യ വളര്‍ച്ച ഉള്‍ക്കൊള്ളാനുള്ള കഴിവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ബംഗലുരുവിനെ മികച്ച ഡയനാമിക് നഗരമായി തെരഞ്ഞെടുത്തത്.
മറ്റു ചികിത്സകളൊന്നും ഫലിക്കാത്ത പ്രത്യേകതരം രക്താര്‍ബുദത്തിനുള്ള മരുന്നാണ് അനുമതി കിട്ടിയതോടെ രോഗികളിലേക്കെത്തുന്നത്. കീമോതെറാപ്പി പോലുള്ള ചികിത്സകളോട് പ്രതികരിക്കാത്ത അര്‍ബുദമായ ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ ബാധിച്ചവരിലാണ് മരുന്ന് ഫലം ചെയ്യുക. ഓസ്ട്രേലിയയിലെ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിന്സ്ട്രേഷനാണ് വെനെറ്റോക്ലാക്സ് എന്ന മരുന്നിന് അംഗികാരം നല്‍കിയത്.
വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും 2015ല്‍ മരണപ്പെട്ടത് 80,665 പേരെന്ന് പഠനം. 30 വയസിന് മുകളിലുള്ളവരുടെ കണക്കാണിത്. മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1995ന് ശേഷം ഇന്ത്യയില്‍ വന്‍നഗരങ്ങളില്‍ വായു മലിനീകരണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു.
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി നിതി ആയോഗ്. ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന സംസ്ഥാനങ്ങളുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതാണ് പുതിയ പദ്ധതി. കറന്‍സിരഹിത രാജ്യമെന്ന ലക്ഷ്യത്തിന് മുന്നോടിയായി, ഡിജിറ്റല്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍ പത്തു ദിവസത്തിനകം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് നിതി ആയോഗ് ആവശ്യപ്പെട്ടു.
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല തുടങ്ങിയവരുള്‍പ്പെടെ 150 പേര് പദ്മ പുരസ്കാര നാമനിര്‍ദ്ദേശ പട്ടികയില്‍. 1730 നാമ നിര്ദ്ദേശങ്ങളില്നിന്ന് തെരഞ്ഞെടുത്ത് 150 പേര് അടങ്ങുന്ന പ്രാഥമിക പട്ടികയാണ് തയ്യാറാക്കിയത്.
വെനിസ്വേലയില്‍ ഉയര്‍ന്ന മൂല്യമുള്ള പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 100 ബൊളിവര്‍ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് നികളസ് മദൂറോ പ്രഖ്യാപിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരമായാണ് പുതിയ 500, 2000 ബൊളിവര്‍ നോട്ടുകള്‍ പുറത്തിറക്കിയത്.