Currency

പദ്മ പുരസ്‌കാരം; സുന്ദര്‍ പിച്ചൈ ഉള്‍പ്പെടെ 150 പേര്‍ പട്ടികയില്‍

സ്വന്തം ലേഖകന്‍Thursday, January 19, 2017 12:02 pm

ന്യൂഡല്‍ഹി: ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല തുടങ്ങിയവരുള്‍പ്പെടെ 150 പേര്‍ പദ്മ പുരസ്‌കാര നാമനിര്‍ദ്ദേശ പട്ടികയില്‍. 1730 നാമ നിര്‍ദ്ദേശങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത് 150 പേര്‍ അടങ്ങുന്ന പ്രാഥമിക പട്ടികയാണ് തയ്യാറാക്കിയത്.

ഒളിമ്പ്യന്‍മാരായ പി.വി. സിന്ധു, സാക്ഷി മാലിക്, പാരാലിമ്പ്യന്‍ ദീപ മാലിക്, ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലി, എന്‍.സി.പി. നേതാവ് ശരത് പവാര്‍, ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി എന്നിവര്‍ പട്ടികയിലുണ്ട്.

സിനിമാ മേഖലയില്‍നിന്ന് ശങ്കര്‍ മഹാദേവ്, ഋഷി കപൂര്‍, കൈലാഷ് ഖേര്‍, സോനു നിഗം, മനോജ് വാജ്‌പേയ് എന്നിവരും പട്ടികയില്‍ ഇടം നേടി


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x