ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 46 രാജ്യങ്ങളാണ് സന്ദര്‍ശിക്കാന്‍ സാധിക്കുക. ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജര്‍മനിയുടേതാണ്. ജര്‍മന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങള്‍ സഞ്ചരിക്കാം. പട്ടികയില്‍ അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. 23 വിസഫ്രീ സ്കോര്‍ മാത്രമാണ് അഫ്ഗാന് നേടിയത്.
അതിവേഗം വളര്‍ച്ചനേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍തന്നെ ഇന്ത്യ തുടരുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന് ആന്റ് പ്രൊസ്പക്ടസ് 2017 റിപ്പോര്‍ട്ടില്‍ പറയുന്നത്.
ട്യൂമറിന്റെ ‘വിത്തുകള്‍’ ശരീരത്തില്‍ എവിടെ വേണമെങ്കിലും രൂപപ്പെടാം. ഇതാണ് കാന്‍സര്‍ ബാധിതരായ 90 ശതമാനം രോഗികളുടെയും മരണകാരണം. പ്രതിരോധ സംവിധാനത്തില്‍ വരുത്തിയ മാറ്റത്തിലൂടെ സ്കിന്‍ കാന്‍സര്‍ ശ്വാസകോശത്തിലേക്ക് പടരുന്നത് പതുക്കെയാക്കാന്‍ കഴിഞ്ഞുവെന്ന് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
റെയില്‍വേയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്) ടിക്കറ്റ് ബുക്കിങ്ങിനായി ഐ.ആര്.സി.ടി.സി റെയില്‍ കണക്ട് എന്ന പുത്തന്‍ ആപ്പ് പുറത്തിറക്കി.
വിദ്യഭ്യാസ സെക്രട്ടറിമാരുടെ പാനലാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ലോകത്തുള്ള 360 കോടി ജനങ്ങളുടെ കൈവശമുള്ളതിനേക്കാള്‍ സ്വത്ത് ഈ എട്ടു പേരുടെ കയ്യില്‍ ഉണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലോകത്തിലെ അതിസമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്ന് ഓക്സ്ഫാം വിശകലന റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഖത്തര്‍ എയര്‍വെയ്സ്, എത്തിഹാദും, എമിറേറ്റ്സുമാണ് ജെറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡാറ്റ ഇവാല്യൂഷന്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പട്ടികയില്‍ ഇടം നേടിയത്. നാലാം സ്ഥാനവുമായി ഖത്തര്‍ എയര്‍വെയ്സ് ആണ് മിഡില്‍ ഈസ്റ്റില്‍ മുന്നിലുള്ളത്. എമിറേറ്റ്സ് എയര്‍ലൈന്‍സിന് ഏഴാം സ്ഥാനവും, എത്തിഹാദ് ഐര്വേയ്സിന് എട്ടാം സ്ഥാനവുമാണുള്ളത്.
ഹിമാസ് ടെക് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റേതാണ് ഈ ആപ്പ് സ്കട്ട് ഓപ്സ് എന്നാണ് ആപ്പിന്റെ പേര്. ജോലിയ്ക്കായി ശമ്പളം, സമയക്രമം എന്നിവ നോക്കി ഇഷ്ടമുള്ള ആളെ തെരഞ്ഞെടുക്കാന്‍ ഈ ആപ്പ് വഴി സൗകര്യമുണ്ട്. പാചകത്തിനും വീട് വൃത്തിയാക്കാനുമാണ് ആപ്പ് ആളെ എത്തിക്കുക.
ആഗോളതലത്തിലും തൊഴിലില്ലായ്മ വര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ 2017 ല്‍ 5.7 ശതമാനത്തിന്റെ വര്‍ധന ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 5.6 ശതമാനമായിരുന്നു. 3.4 മില്യണ്‍ ആളുകള്‍ കൂടി പുതുതായി തൊഴില്‍ രഹിതരുടെ പട്ടികയിലേക്ക് എത്തും.
ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കി എയര്‍ ഇന്ത്യ. വിമാനത്തിലെ ആറ് സീറ്റുകളിലാണ് എയര്‍ ഇന്ത്യ സംവരണം ഏര്‍പ്പെടുത്തുന്നത്. മറ്റ് എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീ സംവരണം ഉണ്ടെങ്കിലും ലോകത്തില്‍ തന്നെ ഇതാദ്യമായാണ് വിമാനത്തില്‍ സ്ത്രീ സംവരണം ഏര്‍പ്പെടുത്തുന്നത്.