Currency

ഡിജിറ്റല്‍ പണമിടപാട്: സംസ്ഥാനങ്ങള്‍ക്ക് റാങ്കിങ് വരുന്നു

സ്വന്തം ലേഖകന്‍Thursday, January 19, 2017 12:20 pm

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി നിതി ആയോഗ്. ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന സംസ്ഥാനങ്ങളുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതാണ് പുതിയ പദ്ധതി. കറന്‍സിരഹിത രാജ്യമെന്ന ലക്ഷ്യത്തിന് മുന്നോടിയായി, ഡിജിറ്റല്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍ പത്തു ദിവസത്തിനകം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് നിതി ആയോഗ് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് സംസ്ഥാനങ്ങളെ മുന്‍ഗണന പട്ടികയില്‍ ക്രമീകരിക്കും. കൂടുതല്‍ ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന സംസ്ഥാനങ്ങള്‍ പട്ടികയില്‍ മുന്നിലത്തെും. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കലിനുശേഷം ഡിജിറ്റല്‍ പണകൈമാറ്റം പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയടക്കം സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കിയിരുന്നു. തുടര്‍ന്ന്, കറന്‍സിരഹിത ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x