പ്രവാസികള്‍ക്കായുള്ള പെന്ഷന് പദ്ധതി മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. പെന്ഷന് പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന കാരണത്തലാണ് മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ) പദ്ധതി നിര്‍ത്തലാക്കുന്നത്. മന്മോഹന് സര്‍ക്കാര്‍ തുടങ്ങിവെച്ച പെന്ഷന് പദ്ധതിയാണ് അവസാനിപ്പിക്കുന്നത്.
ഡ്രൈവിങ് പ്രാഥമികമായി കാഴ്ചയ്ക്ക് പ്രാധാന്യം നല്‍കേണ്ട പ്രക്രിയയാണെന്നും പല വികസിതരാജ്യങ്ങളിലും കേള്‍വിശക്തിയില്ലാത്തവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നുണ്ടെന്നുമാണ് പുതിയ തീരുമാനത്തിനു പിന്നിലുള്ള വാദം.
കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ പോസ്റ്റോഫീസുക ളിലായിരിക്കും ആദ്യഘട്ടത്തില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുന്നത്. കേരളത്തിനു പുറമെ കര്‍ണാടകം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലടക്കം ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളില്‍ പുതിയ സേവനം ലഭ്യമാകും.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആറാമത് അന്താരാഷ്ട്ര സര്‍വിസ് ആരംഭിക്കുന്നു. കോഴിക്കോട്ടുനിന്ന് ഷാര്‍ജയിലേക്കും മസ്കത്തിലേക്കും പ്രതിദിന നോണ്‍സ്റ്റോപ് സര്‍വിസുകളാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 20ന് സര്‍വിസുകള്‍ ആരംഭിക്കും. കൂടാതെ തിരുവനന്തപുരം ഷാര്‍ജ സര്‍വിസും തുടങ്ങും. ഏപ്രില്‍ എട്ടിനാണ് തിരുവനന്തപുരം ഷാര്‍ജ സര്‍വിസ് ആരംഭിക്കുന്നത്.
ഫെബ്രുവരി അഞ്ചുവരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലഭിക്കുന്ന ഓഫര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യത്തിനകത്തും പുറത്തേക്കും കുറഞ്ഞ നിരക്കില്‍ ഏയര്‍ ഏഷ്യയില്‍ യാത്രചെയ്യാം. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി.
തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇ-മാലിന്യങ്ങളുടെ കാര്യത്തില്‍ വന്‍വര്‍ധനവ് കാണിക്കുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന യുഎന്‍ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഇ-മാലിന്യങ്ങളുടെ അളവില്‍ 63 ശതമാനം വര്‍ധനയാണ് ഈ രാജ്യങ്ങളില്‍ ഉണ്ടായത്.
തദ്ദേശഭരണ വകുപ്പിലെ അഴിമതി സംബന്ധിച്ച പരാതികൾ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി സമർപ്പിക്കാനായി ആരംഭിച്ച ഫോര്‍ ദ പീപ്പിള്‍ വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു
2015 ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ ഒന്നരലക്ഷം പേര് മരിച്ചപ്പോള്‍ എണ്‍പതിനായിരത്തോളം പേരും 15 നും 34നും മധ്യേ പ്രായമുള്ളവരായിരുന്നു. ഇവരില്‍ 42 ശതമാനം പേരും മരിച്ചത് അമിതവേഗതയെ തുടര്‍ന്നാണെന്നാണ്.
സര്‍ക്കാരിന്റെ പൊതുസേവന പദ്ധതികളും സബ്സിഡികളും ആധാറുവഴി ഗുണഭോക്താക്കളിലെത്തിക്കാന്‍ കഴിയുന്നുണ്ടെന്നും ആധാര്‍ വ്യാപകമായതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് 36,144 കോടി രൂപ ലാഭമുണ്ടായതായും കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ലോകത്ത് സാമ്പത്തികമായും വികസനപരമായും സൈനികപരമായും ഏറ്റവും ശക്തിയേറിയ എട്ടു രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസികയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2017ലെ കണക്ക് പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.