നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) നിരക്ക് അനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ അമേരിക്ക, ചൈന, ജപ്പാന്, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ ആറാമതാണ്.
ജനുവരി മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രീ അറൈവല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. നിലവില്‍ ഇന്ത്യക്കാര്‍ക്ക് ഹോങ്കാങ് സന്ദര്‍ശിക്കുന്നതിന് വിസയുടെ ആവശ്യമില്ല. 14 ദിവസം വരെ ഹോങ്കോങ്ങില്‍ തങ്ങുന്നതിന് പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രവേശനം അനുവദിച്ചിരുന്നു.
മക്കള്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ നിയമപ്രകാരം മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് അപേക്ഷാഫോറത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. രണ്ടുപേരുടെയും പേരുകള്‍ വേണ്ട.
ഐഎസ് ഉറക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ അളവില്‍ വായു അകപ്പെടാറുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് ഇത് പരിശോധിച്ച് ഭൂമിയില്‍ നൂറുവര്ഷങ്ങള്ക്കും ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പുവരെയുണ്ടായിരുന്ന താപനില എത്രയായിരുന്നുവെന്ന് കണ്ടുപിടിക്കാം.
ഇന്ത്യയില്‍ അടുത്തിടെ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെ ചുവടു പിടിച്ച് പാകിസ്താനും നോട്ടുകള്‍ അസാധുവാക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ വിനിമയം ചെയ്യുന്ന 5,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രമേയം പാകിസ്താന് സെനറ്റ് ഇന്നലെ പാസാക്കി.
ചലച്ചിത്ര താരം ജഗന്നാഥ വര്‍മ അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ലേലം, ആറാം തമ്പുരാന്, പത്രം, ന്യൂഡല്‍ഹി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
രാജ്യത്ത് വിമാനങ്ങളില്‍ വൈഫൈ സേവനം വരുന്നു. ഇത് സംബന്ധിച്ച ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ശുപാര്‍ശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു പറഞ്ഞു. എന്നാല്‍ വിമാന കമ്പനികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ചോക്കിംഗ് മൂലമുണ്ടാകുന്ന ശ്വാസതടസത്തിനുള്ള പ്രഥമശുശ്രൂഷ മാര്‍ഗമായ ‘ഹൈംലിക് മന്യൂവര്‍’ കണ്ടുപിടിച്ച വിഖ്യാത ഡോക്ടര്‍ ഹെന്‍ട്രി ജൂഡോ ഹൈംലിക്(96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു സിന്‍സിനാറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഐബിഎംല്‍ 25,000 പുതിയ ജോലി ഒഴിവുകള്‍ ഉണ്ടാക്കുമെന്ന് സിഇഒ ജിന്നി റൊമേറ്റി. പ്രസിഡന്റ് ഇലക്ട് ഡൊണാള്‍ഡ് ട്രംപ് വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഐബിഎം സിഇഒ പ്രസ്താവന ഇറക്കിയത്. ട്രംപിന്റെ ബിസിനസ് ലീഡേഴ്സ് അഡ്വസൈറി പാനല്‍ അംഗമാണ് ജിന്നി റൊമേറ്റി.
എയര്‍പോര്‍ട്ടുകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഉപയോഗിച്ച് വിജയിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം.