
ന്യൂഡല്‍ഹി: രാജ്യത്ത് വിമാനങ്ങളില്‍ വൈഫൈ സേവനം വരുന്നു. ഇത് സംബന്ധിച്ച ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ശുപാര്‍ശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു പറഞ്ഞു. എന്നാല്‍ വിമാന കമ്പനികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ ഇന്ത്യയില്‍ വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഈ സംവിധാനം ലഭ്യമാക്കണമെങ്കില്‍ 1885ലെ ടെലഗ്രാഫ് ആക്ടിലും അതുമായി ബന്ധപ്പെട്ടുള്ള ടെലിഗ്രാഫ് നിയമത്തിലും മാറ്റം വരുത്തേണ്ടി വരും. ഇത്തരത്തില്‍ വൈഫൈ സേവനത്തോടൊപ്പം തന്നെ വോയ്‌സ്, ഡാറ്റ, വീഡിയോ സേവനങ്ങളും ഇതിനൊപ്പം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് സൂചന.
സിവില്‍ എവിയേഷന്‍ വകുപ്പ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ലോകത്തിലെ പല വിമാന കമ്പനികളും ഇപ്പോള്‍ വൈഫൈ സേവനം യാത്രക്കാര്‍ക്കായി നല്‍കുന്നുണ്ട്. എന്നാല്‍ ഇവരൊന്നും തന്നെ ഇന്ത്യയില്‍ സേവനം ലഭ്യമാക്കുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I do not know if it’s just me or if perhaps everybody else
encountering problems with your website. It appears as if some of the text in your content are running off the screen. Can somebody else
please provide feedback and let me know if this is happening to them as well?
This may be a problem with my web browser because I’ve had this happen before.
Thank you