നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ നോര്‍ക്ക ആരംഭിച്ച ഹെല്പ്ഡെസ്ക്കില് ഇതുവരെ 2.02 ലക്ഷത്തോളം പേര് റജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ www.registernorkaroots.org എന്ന വെബ്സൈറ്റില്‍ ഇന്നലെ വൈകിട്ട് മുതല്‍ റജിസ്റ്റര്‍ ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തലുമായി ബാംഗ്ലൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി. ഗവേഷണ കണ്ടെത്തലുകൾ പ്രശസ്ത ജേർണലായ നേച്ചർ സയന്റിഫിക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ലഭിക്കുന്നതിനായി നോര്‍ക്കയുടെ റജിസ്ട്രേഷന് ഉടന്‍ തുടങ്ങും. എത്ര പ്രവാസികള്‍ വരുമെന്ന് അറിയുന്നതിനും അവര്‍ക്ക് ആവശ്യമായ പരിശോധനകളും ക്വാറന്റീന് സൗകര്യങ്ങളും ചെയ്യുന്നതിനാണ് ഈ റജിസ്ട്രേഷന് എന്നാണ് അറിയാന്‍ സാധിക്കുന്നത്. റജിസ്ട്രേഷന് സംബന്ധിച്ച അറിയിപ്പ് നോര്‍ക്ക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം പഴയ സ്ഥാപനം വീണ്ടും ജോലി നല്കാന് തയാറാണെങ്കില്‍ ആറ് മാസത്തിന് ശേഷം ഇതേ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാമെന്ന് മന്ത്രാലയം ഉത്തരവില്‍ അറിയിച്ചു. ജീവനക്കാരുമായി ചര്‍ച്ച നടത്താതെ അവരെ പിരിച്ചുവിടാനോ സ്ഥാപനം അടച്ചുപൂട്ടാനോ പാടില്ല. അവര്‍ക്ക് ആവശ്യമായ ആശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ച (18/04/2020) മുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടുകയും എല്ലാ വാണിജ്യ പാസഞ്ചര്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ റദ്ദാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം ടിക്കറ്റ് അധിക ഫീസില്ലാതെ മറ്റൊരു ദിവസത്തേയ്ക്ക് വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
കൊറോണ രോഗം നിയത്രണാതീതമാവുകയും ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുവാൻ അമേരിക്കൻ പ്രസിഡന്റ് തന്നെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ ഫലം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് അസാധാരണമായ മുന്നറിയിപ്പുമായി ഇന്നലെ രംഗത്തു വന്നത്. പൗരന്മാരെ കൊണ്ടുപോയില്ലെങ്കില്‍ രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറക്കുമെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നത്. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവ പ്രവാസികള്‍ക്കായി ആശ്വാസ സഹായങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്ഷന് പുറമെ ഒറ്റത്തവണ ധനസഹായമായി 1000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും ക്ഷേമനിധിയില്‍ അംഗങ്ങളായ കൊവിഡ് സ്ഥിരീകരിച്ച എല്ലാവര്ക്കും 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് സഹായങ്ങള്‍ […]
ഏപ്രില്‍ 15നാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 15 മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്ന് സിവില്‍ വിയോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. കൊറോണയെ രാജ്യത്ത് നിന്ന് പൂര്‍ണമായും തുരത്തിയെന്ന് ഉറപ്പായതിന് ശേഷം മാത്രമേ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കൂ.