Currency

ജോലി നഷ്ടപ്പെട്ടവര്‍ക്ക് ആറ് മാസത്തെ വര്‍ക് പെര്‍മിറ്റ് നല്‍കാന്‍ യു.എ.ഇ

സ്വന്തം ലേഖകന്‍Wednesday, April 22, 2020 1:41 pm
wrk-permit

ദുബായ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ആറ് മാസത്തെ വര്‍ക് പെര്‍മിറ്റ് നല്‍കാന്‍ യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം പഴയ സ്ഥാപനം വീണ്ടും ജോലി നല്‍കാന്‍ തയാറാണെങ്കില്‍ ആറ് മാസത്തിന് ശേഷം ഇതേ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാമെന്ന് മന്ത്രാലയം ഉത്തരവില്‍ അറിയിച്ചു. ജീവനക്കാരുമായി ചര്‍ച്ച നടത്താതെ അവരെ പിരിച്ചുവിടാനോ സ്ഥാപനം അടച്ചുപൂട്ടാനോ പാടില്ല. അവര്‍ക്ക് ആവശ്യമായ ആശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം, യു.എ.ഇയില്‍ ജോലി നഷ്ടമായവര്‍ക്ക് നിലവിലെ വിസ ഉപയോഗിച്ച് മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാമെന്ന് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. നിലവിലെ ലേബര്‍ വിസ ഉപയോഗിച്ച് മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യാനുള്ള അനുമതിയാണ് നല്‍കിയത്.

യു.എ.ഇയിലെ നിയമം അനുസരിച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് മാറണമെങ്കില്‍ പുതിയ സ്‌പോണ്‍സറുടെ വിസ എടുക്കണം. ഈ നിയമത്തിനാണ് താല്‍കാലികമായി ഇളവ് നലകിയത്. നേരത്തെ, മാര്‍ച്ച് ഒന്ന് മുതല്‍ വിസ കാലാവധി അവസാനിച്ച എല്ലാ വിസകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. ഇതോടെ വിസ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അവസരമൊരുങ്ങും.

കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് താമസസ്ഥലങ്ങളില്‍ കഴിയുന്നത്. ആറ് മാസത്തെ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചാല്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലി തേടാമെന്ന പ്രതീക്ഷയിലാണിവര്‍.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x